ബേ​ക്ക​റി പാ​ലം തു​റ​ന്നുകൊ​ടു​ത്തു
Monday, August 3, 2020 10:35 PM IST
മ​ങ്കൊ​ന്പ്: കൈ​ന​ക​രി പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന 23.5 കോ​ടി രൂ​പ​യു​ടെ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും ഗ​താ​ഗ​തയോ​ഗ്യ​മാ​യ ബേ​ക്ക​റി പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ച്ചു. കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി​യാ​ണ് പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. 80 ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് ബേ​ക്ക​റി പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്.
പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട്, മൂ​ന്ന് വാ​ർ​ഡു​ക​ളി​ലെ തു​ട​ർ​ച്ച​യാ​യി മ​ട​വീ​ഴ്ച​യു​ണ്ടാ​കു​ന്ന വ​ലി​യ​തു​രു​ത്ത് പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ പു​റം​ബ​ണ്ട് ക​ല്ലു​കെ​ട്ടി സം​ര​ക്ഷി​ക്കാ​ൻ അ​ഞ്ചു​കോ​ടി രൂ​പ ബ​ജ​റ്റി​ൽ അ​നു​വ​ദി​ച്ചു​ള്ള പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു.
ഇ​തോ​ടെ ബ​ണ്ടി​ൽ താ​മ​സി​ക്കു​ന്ന 300 കു​ടും​ബ​ങ്ങ​ളു​ടെ ദു​രി​ത​ത്തി​നാ​ണ് അ​വ​സാ​ന​മാ​കു​ക. ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​ത്താ​ൽ ചു​റ്റ​പ്പെ​ട്ട് കി​ട​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​ലെ ഏ​റ്റ​വു​മ​ധി​കം വെ​ള്ള​പ്പൊ​ക്ക ഭീ​ക്ഷ​ണി നേ​രി​ടു​ന്ന അ​ഞ്ച്, എ​ട്ട്് വാ​ർ​ഡു​ക​ളി​ലെ പ്ര​ധാ​ന തു​രു​ത്തു​ക​ളാ​യ ഉൗ​രാ​ള​ശേ​രി, പ്ലാ​ശേ​രി, ഭ​ജ​ന​മ​ഠം, ഐ​ല​ൻ​ഡ് എ​ന്നി​വ ക​ല്ലു​കെ​ട്ടി സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി 7.7 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. നെ​ടു​മു​ടി കു​പ്പ​പ്പു​റം വേ​ന്പ​നാ​ട് കാ​യ​ൽ​തീ​രം റോ​ഡി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യി 10 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ റോ​ഡി​ന്‍റെ അ​വ​സാ​ന റീ​ച്ച് പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കും.
വേ​ന്പ​നാ​ട് കാ​യ​ൽ തീ​ര​ത്തേ​ക്ക് എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​ൻ ഈ ​റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ സാ​ധി​ക്കും. കു​ട്ട​നാ​ടി​ന്‍റെ ടൂ​റി​സം മേ​ഖ​ല​യ്ക്ക് ഏ​റെ ഗു​ണ​ക​ര​മാ​കു​ന്ന റോ​ഡാ​ണി​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ല സ​ജീ​വ്, പൊ​തു​മ​രാ​മ​ത്ത് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ വി​നു, ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.