ചേ​ര്‍​ത്ത​ല​യി​ല്‍ സ്വ​ര്‍​ണക്കട അ​ടി​ച്ചു​ത​ക​ര്‍​ത്തു
Wednesday, August 5, 2020 10:13 PM IST
ചേ​ര്‍​ത്ത​ല: മാ​ന​സി​ക വി​ഭ്രാ​ന്തി​യു​ള്ള ഓ​ട്ടോ ഡ്രൈ​വ​ര്‍ ന​ഗ​ര​ത്തി​ലെ സ്വ​ര്‍​ണാ​ഭ​ര​ണ​ശാ​ല അ​ടി​ച്ചു​ത​ക​ര്‍​ത്തു. ചേ​ര്‍​ത്ത​ല വാ​ള​മ്മ​ക്കാ​ട്ട് ജി​തി​ന്‍ ജോ​ണി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ന്‍​ഡി​നു സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി.​ ജോ​ണ്‍ ജ്വ​ല്ല​റി​യാ​ണ് ത​ക​ര്‍​ത്ത​ത്.

ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ന​സി​ക രോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​കി​ത്സ​യി​ലു​ള്ള ന​ഗ​ര​സ​ഭ 26-ാം വാ​ര്‍​ഡ് വ​ല്ല​യി​ല്‍ ഭാ​ഗം മ​റ്റ​ത്തു​വെ​ളി മ​നു(32)​വി​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ക​ട​യി​ല്‍ ക​യ​റി​യ ഇ​യാ​ള്‍ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന വ​നി​താ ജീ​വ​ന​ക്കാ​രെ കൈ​യേ​റ്റം ചെ​യ്യാ​നും ശ്ര​മി​ച്ചു.

ഭ​യ​ന്നു​വി​റ​ച്ച് ജീ​വ​ന​ക്കാ​ര്‍ പു​റ​ത്തേ​ക്കോ​ടി. കു​ത്താ​ന്‍ ക​ത്തി​യു​മാ​യി വ​നി​താ ജീ​വ​ന​ക്കാ​രു​ടെ പി​റ​കേ ഓ​ടി​യെ​ങ്കി​ലും അ​വ​ര്‍ ര​ക്ഷ​പ്പെ​ട്ടു. പി​ന്നീ​ടും ക​ട​യി​ലെ​ത്തി​യ ഇ​യാ​ള്‍ വീ​ണ്ടും ആ​ക്ര​മ​ണം ന​ട​ത്തി. ചി​ല്ലു​കൊ​ണ്ടു​ള്ള പ്ര​വേ​ശ​ന വാ​തി​ലും ക​ബോ​ഡ്, ഷോ​ക്കേ​സ്, ത്രാ​സ്, പ്ര​ധാ​ന​കൗ​ണ്ട​ര്‍ എ​ന്നി​വ ത​ക​ര്‍​ത്ത ശേ​ഷം പ്ര​ദേ​ശ​ത്ത് ഭീ​ക​രാ​ന്ത​രീ​ക്ഷ​വും സൃ​ഷ്ടി​ച്ചു.

തു​ട​ര്‍​ന്ന് ചേ​ര്‍​ത്ത​ല പോ​ലീ​സെ​ത്തി മ​നു​വി​നെ അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു.
പ​ട​യ​ണി പാ​ല​ത്തി​നു സ​മീ​പം ഓ​ട്ടോ ഓ​ടി​ക്കുന്ന മ​നു ഇ​തി​നു​മു​മ്പും അ​ക്ര​മാ​സ​ക്ത​നാ​യി​ട്ടു​ണ്ടെ​ന്നു ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു. ഏ​ക​ദേ​ശം അ​ഞ്ചു​ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് സ്ഥാ​പ​ന ഉ​ട​മ ജി​തി​ന്‍ ജോ​ണ്‍ പ​റ​ഞ്ഞു.

പ്ര​തി​ഷേ​ധി​ച്ചു

ചേ​ര്‍​ത്ത​ല: ന​ട​ക്കാ​വ് റോ​ഡി​ലെ ജോ​ണ്‍​സ​ണ്‍ ജ്വ​ല്ല​റി​യി​ല്‍ അ​ക്ര​മം ന​ട​ത്തു​ക​യും നാ​ശ​ന​ഷ്ട​ങ്ങ​ള്‍ വ​രു​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ചേ​ര്‍​ത്ത​ല മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​ഷേ​ധി​ച്ചു. അ​ക്ര​മ​ത്തി​ല്‍ ജ്വ​ല്ല​റി ഉ​ട​മ​യ്ക്ക് വ​ന്‍ സാ​മ്പ​ത്തി​ക ന​ഷ്ട​മാ​ണ് വ​രു​ത്തി​യ​ത്.

കു​റ്റം ചെ​യ്ത അ​ക്ര​മി​യെ മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്ന് അ​സോ​സിയേഷ​ന്‍റെ അ​ടി​യ​ന്ത​ര​ ക​മ്മ​ിറ്റി ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ല്‍ പ്ര​സി​ഡന്‍റ് എം. ​ജ​യ​ശ​ങ്ക​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ബി. ​ഭാ​സി, സെ​ക്ര​ട്ട​റി സി​ബി പ​ഞ്ഞി​ക്കാ​ര​ന്‍, എ.​എ​സ്. സെ​യ്ഫു​ദ്ദീ​ന്‍, ബാ​ബു​ നാ​രാ​യ​ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.