പ​ട്ടാ​ള​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ
Saturday, August 8, 2020 10:10 PM IST
അ​ന്പ​ല​പ്പു​ഴ: ബ​ന്ധു​വാ​യ യു​വ​തി​ക്ക് മൊ​ബൈ​ൽ ഫോ​ണി​ൽ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളും സ​ന്ദേ​ശ​ങ്ങ​ളു​മ​യ​ച്ച പ​ട്ടാ​ള​ക്കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പു​ന്ത​ല ഒ​ര​വ​ര​ശേ​രി​യി​ൽ സ​ച്ചു (25) വി​നെ​യാ​ണ് അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ഇ​യാ​ൾ ഹ​രി​യാ​ന​യി​ൽനി​ന്നും സം​ഘ​ടി​പ്പി​ച്ച സിം ​കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് വ്യാ​ജ പ്രൊ​ഫൈ​ലു​ണ്ടാ​ക്കി​യാ​ണ് സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ച​ത്. തു​ട​ർ​ന്ന് സൈ​ബ​ർ സെ​ല്ലി​ലും പോ​ലീ​സി​ലും യു​വ​തി പ​രാ​തി ന​ൽ​കി. 18ന് ​നാ​ട്ടി​ലെ​ത്തി ക്വാ​റ​ന്‍റൈനി​ൽ ക​ഴി​ഞ്ഞ ഇ​യാ​ളെ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. രാ​മ​ങ്ക​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ യു​വാ​വി​നെ പി​ന്നീ​ട് റി​മാ​ൻ​ഡ് ചെ​യ്തു.