കാ​യം​കു​ളം സ​സ്യ​മാ​ർ​ക്ക​റ്റ് തു​റ​ക്കാ​ൻ ക​ള​ക്ട​ർ​ക്കു റി​പ്പോ​ർ​ട്ട് ന​ൽ​കി​യെ​ന്നു ന​ഗ​ര​സ​ഭ
Saturday, August 8, 2020 10:11 PM IST
കാ​യം​കു​ളം: കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച​തു മൂ​ലം അ​ട​ച്ചി​ട്ടി​രു​ന്ന സ​സ്യ​മാ​ർ​ക്ക​റ്റി​ലെ എ​ല്ലാ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും ഉ​ട​ൻ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ച​താ​യി ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​സ്യ​മാ​ർ​ക്ക​റ്റി​ൽ ന​ട​പ്പാ​ക്കു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് ന​ഗ​ര​സ​ഭ ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് കൈ​മാ​റി. ഇ​തു​ പ്ര​കാ​രം സ​സ്യ​മാ​ർ​ക്ക​റ്റി​ൽ ഇ​ത​ര​സം​സ്ഥാ​ന​ത്തു​നി​ന്നും എ​ത്തി​ച്ചേ​രു​ന്ന ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ രാ​ത്രി 12നും ​രാ​വി​ലെ ആ​റി​നും ഇ​ട​യി​ൽ ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ ഇ​റ​ക്കി​യി​ട്ട് തി​രി​കെ പോ​കേ​ണ്ട​താ​ണ്. രാ​വി​ലെ ആ​റി​നും രാ​ത്രി 12നും ​ഇ​ട​യി​ൽ ഇ​ത​ര​ സം​സ്ഥാ​ന​ത്തു​നി​ന്നു​മു​ള്ള ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ മാ​ർ​ക്ക​റ്റി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യി​ല്ല. സ​സ്യ​മാ​ർ​ക്ക​റ്റി​ൽ എ​ത്തി​ച്ചേ​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് സ​സ്യ​മാ​ർ​ക്ക​റ്റി​ലെ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ൽ വി​ശ്ര​മ മു​റി ത​യാ​റാ​ക്കും. ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നു​വ​രു​ന്ന ലോ​റി​ക​ളു​ടെ എ​ണ്ണം നി​യ​ന്ത്രി​ക്കും.
ആ​ഴ്ച​യി​ൽ മൂ​ന്നു​ദി​വ​സം വീ​തം വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ ആ​വ​ശ്യ​മാ​യ മാ​ന​ദ​ണ്ഡം പാ​ലി​ച്ച് തു​റ​ക്കാ​നാ​ണ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന​ത് പ​രി​ശോ​ധി​ക്കാ​ൻ ന​ഗ​ര​സ​ഭ​യു​ടെ​യും, പോ​ലീ​സി​ന്‍റെ​യും, ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥന്മാ​രു​ടെ​യും സം​ഘം നി​രീ​ക്ഷ​ണം ന​ട​ത്തും. എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും കൊ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് സാ​നി​റ്റൈ​സ​റും, അ​നു​ബ​ന്ധ​സൗ​ക​ര്യ​വും ഒ​രു​ക്ക​ണം. ആ​ഴ്ച​യി​ൽ ആ​റു​ദി​വ​സം എ​ല്ലാ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും ക​ർ​ശ​ന മാ​ന​ദ​ണ്ഡം പാ​ലി​ച്ച് തു​റ​ക്കു​ന്ന​തി​നു അ​നു​മ​തി വേ​ണ​മെ​ന്ന് ന​ഗ​ര​സ​ഭ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഈ ​കാ​ര്യം പ​രി​ഗ​ണി​ക്കാ​മെ​ന്നും, ന​ഗ​ര​സ​ഭ​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത കൂ​ടി പ​രി​ഗ​ണി​ച്ച് സ​സ്യ​മാ​ർ​ക്ക​റ്റ് തു​റ​ക്കാ​ൻ ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ സ​മി​തി​യു​ടെ അ​നു​മ​തി ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ച​താ​യും ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ൻ. ശി​വ​ദാ​സ​ൻ പ​റ​ഞ്ഞു