ദേ​ശീ​യ​പാ​ത​യി​ൽ സ​വാ​ള ക​യ​റ്റി​വ​ന്ന ലോ​റി മ​റി​ഞ്ഞു
Saturday, August 8, 2020 10:11 PM IST
അ​ന്പ​ല​പ്പു​ഴ: ദേ​ശീ​യ​പാ​ത​യി​ൽ വ​ള​ഞ്ഞ​വ​ഴി എ​സ്എ​ൻ ക​വ​ല​യ്ക്കു വ​ട​ക്കു​വ​ശം സ​വാ​ള ലോ​റി മ​റി​ഞ്ഞു. പ​രി​ക്കേ​റ്റ മൂ​ന്നു​പേ​രി​ൽ ലോ​റി​യു​ട​മ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. നാ​സി​ക്കി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​രം മാ​ർ​ക്ക​റ്റി​ലേ​ക്ക് സ​വാ​ള ക​യ​റ്റി പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് മ​റി​ഞ്ഞ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​യി​രു​ന്നു അ​പ​ക​ടം. ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന​വ​ർ​ക്ക് നി​സാ​ര പ​രി​ക്കേ​യു​ള്ളൂ.
ഇ​വ​രെ നാ​ട്ടു​കാ​രാ​ണ് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ഉ​ട​മ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. നാ​സി​ക്കി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ മ​ല​യാ​ളി​യാ​ണ് ഇ​ദ്ദേ​ഹം. ഒ​പ്പം യാ​ത്ര​ചെ​യ്തി​രു​ന്ന ബം​ഗ​ളൂ​രു സ്വ​ദേ​ശി​ക​ളാ​യ ഡ്രൈ​വ​റേ​യും ക്ലീ​ന​റേ​യും ക്വാ​റ​ന്‍റൈനി​ൽ പ്ര​വേ​ശി​പ്പി​ച്ചു.