എ​ഴു​പു​ന്ന പ​ള്ളി​യി​ൽ മൃ​ത​ദേ​ഹം ദ​ഹി​പ്പി​ച്ചു
Monday, August 10, 2020 9:57 PM IST
തു​റ​വൂ​ർ: ഓ​ഗ​സ്റ്റ് ആ​റി​ന് മ​രി​ച്ച മാ​ട​വ​ന ടോ​മിയുടെ മ​ക​ൻ ജെ​റി​ൻ ജോ​ർ​ജി​ന്‍റെ മൃ​ത​ദേ​ഹം കോ​വി​ഡ് 19 പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ച് എ​ഴു​പു​ന്ന സെ​ന്‍റ് റാ​ഫേ​ൽ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ച്ചു. പ്രാ​ർ​ഥ​ന​ക​ൾ​ക്കും അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ​ക്കും ശേ​ഷം പ്ര​ത്യേ​ക​മാ​യി ഒ​രു​ക്കി​യ ചി​ത​യി​ൽ മൃ​ത​ശ​രീ​രം ദ​ഹി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​വ​ശി​ഷ്ട​ങ്ങ​ൾ പി​ന്നീ​ട് ക​ല്ല​റ​യി​ൽ അ​ട​ക്കം ചെ​യ്തു. സ​ഹൃ​ദ​യ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് കൊ​ളു​ത്തു​വ​ള്ളി​ൽ, മെ​ഡി​ക്ക​ൽ ഓ​ഫീസ​ർ ഡോ. ​സൂ​ര്യ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ രാ​ജീ​വ്, ജൂ​ണി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് റോ​സ് വിനു എ​ന്നി​വ​ർ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ അ​നു​സ​രി​ച്ചു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ന​ല്കി. സം​സ്കാര ക​ർ​മ​ങ്ങ​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​പോ​ൾ ചെ​റുപി​ള്ളി മു​ഖ്യ​കാ​ർ​മി​ക​ത്വം വഹിച്ചു. ഫാ. ​ജോ​ണ്‍​സ​ൻ കൂ​വേ​ലി, ഫാ. ​ജയ്സ​ണ്‍ കൊ​ളു​ത്തു​വ​ള്ളി എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി. ആം​ബു​ല​ൻ​സി​ൽ എ​ത്തി​ച്ച മൃ​ത​ദേ​ഹം വ്യ​ക്തി സു​ര​ക്ഷാ ഉ​പാ​ധി​ധാ​രി​ക​ളാ​യ എ​ഴു​പു​ന്ന സ​ഹൃ​ദ​യ സ​മ​രി​റ്റ​ൻ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​വാ​ങ്ങി. എ​ഴു​പു​ന്ന മെ​ഡി​ക്ക​ൽ ഓ​ഫീസ​ർ ഡോ. ​സൂ​ര്യ, വാ​ർ​ഡ് മെ​ംബർ ഷാ​ബു​രാ​ജ്, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​മാ​ത്യു ഡാ​നി​യേ​ൽ എന്നിവർ നേതൃത്വം നൽകി.