കു​ട്ട​നാ​ട് പാ​ക്കേ​ജ് ത​ക​ർ​ത്തതി​ന്‍റെ ബാ​ക്കി​പ​ത്ര​മാ​ണ് വെ​ള്ള​പ്പൊ​ക്ക​വും കൃ​ഷി​നാ​ശ​വു​മെ​ന്ന്
Tuesday, August 11, 2020 10:14 PM IST
മ​ങ്കൊ​ന്പ്: കു​ട്ട​നാ​ടി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യി ന​ട​പ്പി​ലാ​ക്കി​യ പാ​ക്കേ​ജ് കു​ട്ട​നാ​ടി​ന്‍റെ ഭൂ​മിശാ​സ്ത്ര​മ​റി​യാ​ത്ത കു​റെ ഉ​ദ്യോ​ഗ​സ്ഥ​ർ ചേ​ർ​ന്ന് ത​ക​ർ​ത്തെ​റി​ഞ്ഞ​തി​ന്‍റെ ബാ​ക്കി​പ​ത്ര​മാ​ണ് വെ​ള്ള​പ്പൊ​ക്ക​വും കൃ​ഷിനാ​ശ​വു​മെ​ന്ന് എ​ൻ​വൈ​സി. കൃ​ഷി​നാ​ശം സം​ഭ​വി​ച്ച​തി​നു​ള്ള ന​ഷ്ട​പ​രി​ഹാ​ര​വും ക​ർ​ഷ​ക​രു​ടെ​യും ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും പു​ന​ര​ധി​വാ​സ​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ കേ​ന്ദ്രസ​ർ​ക്കാ​ർ അ​ടി​യ​ന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്ര​ധാ​ന​മ​ന്ത്രി, കേ​ന്ദ്ര കൃ​ഷി ജ​ല​വി​ഭ​വ​ മ​ന്ത്രി​മാ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം തോ​മ​സ് കെ. ​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റോ​ച്ച സി. ​മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.