കോ​വി​ഡ് ഡ്യൂ​ട്ടി​: സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന്
Wednesday, August 12, 2020 10:35 PM IST
തു​റ​വൂ​ര്‍: കേ​ര​ള​ത്തി​ല്‍ കോ​വി​ഡ് അ​നി​യ​ന്ത്രി​ത​മാ​യി വ്യാ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഡ്യൂ​ട്ടി ചെ​യ്യു​ന്ന അ​ധ്യാ​പ​ക​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ആ​രോ​ഗ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് കെ​പി​എ​സ്ടി​എ തു​റ​വൂ​ര്‍ ഉ​പ​ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ല്‍ ഇ​ല്ലാ​ത്ത​വ​ര്‍ പോ​ലും വൈ​റ​സ് പോ​സി​റ്റീ​വ് ആ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഇ​ങ്ങ​നെ​യി​രി​ക്കെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ധ്യാ​പ​ക​രെ ഫീ​ല്‍​ഡ് ഡ്യൂ​ട്ടി​ക്കാ​യി വി​നി​യോ​ഗി​ക്കു​ന്ന​ത് രോ​ഗം പ​ക​രു​ന്ന​തി​നു കാ​ര​ണ​മാ​കും. നി​ല​വി​ല്‍ ഡ്യൂ​ട്ടി ചെ​യ്ത​വ​രെ ചു​മ​ത​ല​യി​ല്‍ നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​റോ​ട് സം​ഘ​ട​ന രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ജി​ല്ലാ സെ​ക്ര​ട്ട​റി സോ​ണി പ​വേ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​പ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ഔ​സേ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ല​കൃ​ഷ്ണ ഷേ​ണാ​യി, കെ.​ടി. ലി​സി, എ​സ്. സി​നി, ജെ​റോം ജോ​സ്, കു​ര്യാ​ക്കോ​സ് ആ​ന്‍റണി, പി.​എം. ശ്രീ​ക​ര്‍, കെ.​എ​സ്. വി​വേ​ക്, യു. ​ഉ​ബൈ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.