കോ​വി​ഡ് കാ​ല​ത്ത് മ​ര​ണ​മ​ട​ഞ്ഞ​വ​ർ​ക്കാ​യി ചങ്ങനാശേരി അ​തി​രൂ​പ​ത​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു
Friday, August 14, 2020 10:08 PM IST
ചങ്ങ​​നാ​​ശേ​​രി: കോ​​വി​​ഡ് കാ​​ല​​മാ​​യ മാ​​ർ​​ച്ച് പ​​തി​​ന​​ഞ്ചു​​മു​​ത​​ൽ ഇ​​തു​​വ​​രെ മ​​ര​​ണ​​മ​​ട​​ഞ്ഞ വൈ​​ദി​​ക​​രേ​​യും സ​​ന്യ​​സ്ത​​രേ​​യും അ​​ൽ​​മാ​​യ​​രേ​​യും അ​​നു​​സ്മ​​രി​​ച്ച് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു.
സെ​​ന്‍റ് മേ​​രീ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ പ​​ള്ളി​​യി​​ൽ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ൽ​​കി. കോ​​വി​​ഡു​​പോ​​ലു​​ള്ള പ്ര​​തി​​സ​​ന്ധി​​യി​​യി​​ൽ ത​​ള​​രാ​​തെ ദൈ​​വ​​ത്തി​​ലാ​​ശ്ര​​യി​​ച്ച് മു​​ന്നേ​​റ​​ണ​​മെ​​ന്ന് ആ​​ർ​​ച്ച്ബി​​ഷ​​പ് ഉ​​ദ്ബോ​​ധി​​പ്പി​​ച്ചു.
കോ​​വി​​ഡ് ബാ​​ധി​​ത​​രാ​​യി മ​​രി​​ച്ച​​വ​​ർ, സ​​ഭാ​​പ​​ര​​മാ​​യ മൃ​​ത​​സം​​സ്കാ​​ര ശു​​ശ്രൂ​​ഷ​​ക​​ൾ ല​​ഭി​​ക്കാ​​ത്ത​​വ​​ർ, മ​​ര​​ണ​​മ​​ട​​ഞ്ഞ പ്രി​​യ​​പ്പെ​​ട്ട​​വ​​രെ കാ​​ണു​​വാ​​ൻ സാ​​ധി​​ക്കാ​​ത്ത​​വ​​ർ, മാ​​ന​​സി​​ക പി​​രി​​മു​​റു​​ക്കം സ​​ഹാ​​ക്കാ​​നാ​​വാ​​തെ മ​​ര​​ണ​​പ്പെ​​ട്ട​​വ​​ർ തു​​ട​​ങ്ങി​​യ എ​​ല്ലാ​​വ​​രേ​​യും കു​​ർ​​ബാ​​ന​​യി​​ൽ അ​​നു​​സ്മ​​രി​​ച്ചു. പ്ര​​ള​​യ​​ദു​​രി​​ത​​ങ്ങ​​ളി​​ൽ​​നി​​ന്നു ര​​ക്ഷ​​നേ​​ടു​​ന്ന​​തി​​നും കൃ​​ഷി​​യി​​ട​​ങ്ങ​​ളു​​ടെ​​യും വി​​ള​​വു​​ക​​ളു​​ടെ​​യും സം​​ര​​ക്ഷ​​ണ​​ത്തി​​നും വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന​​യി​​ൽ നി​​യോ​​ഗ​​മു​​ണ്ടാ​​യി​​രു​​ന്നു.
ആ​​ർ​​ച്ച്ബി​​ഷ​​പ് ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ലി​​ന്‍റെ ജ​ന്മ​ദി​​ന​​മാ​​യ ഇ​​ന്ന​​ലെ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ആ​​യു​​രാ​​രോ​​ഗ്യ​​ത്തി​​നു വേ​​ണ്ടി​​യും പ്രാ​​ർ​​ഥ​​ന ന​​ട​​ത്തി. ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ലി​​ന്‍റെ ന​​വ​​തി സ്മാ​​ര​​ക​​മാ​​യി അ​​തി​​രൂ​​പ​​ത​​യു​​ടെ മു​​ഖ​​പ​​ത്ര​​മാ​​യ മ​​ധ്യ​​സ്ഥ​​ൻ ത​​യാ​​റാ​​ക്കി​​യ സ്മ​​ര​​ണി​​ക ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം വി​​കാ​​രി​​ജ​​ന​​റാ​​ൾ മോ​​ണ്‍.​ ജോ​​സ​​ഫ് വാ​​ണി​​യ​​പ്പു​​ര​​ക്ക​​ലി​​നു കൈ​​മാ​​റി പ്ര​​കാ​​ശ​​നം ചെ​​യ്തു.
മാ​​ർ ആ​​ന്‍റ​​ണി പ​​ടി​​യ​​റ ച​​ങ്ങ​​നാ​​ശേ​​രി ആ​​ർ​​ച്ച്ബി​​ഷ​​പാ​​യി നി​​യ​​മി​​ത​​നാ​​യ​​തി​​ന്‍റെ സ്മ​​ര​​ണാ​​ർ​​ഥം എ​​എ​​സ്എം​​ഐ കോ​​ണ്‍​ഗ്രി​​ഗേ​​ഷ​​ൻ ത​​യാ​​റാ​​ക്കി​​യ ദൈ​​വ​​കൃ​​പ​​യു​​ടെ തീ​​ർ​​ഥാ​​ട​​നം എ​​ന്ന പു​​സ്ത​​ക​​ത്തി​​ന്‍റെ പ്ര​​കാ​​ശ​​ന​​വും മാ​​ർ പെ​​രു​​ന്തോ​​ട്ടം സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ലി​​നു ന​​ൽ​​കി നി​​ർ​​വ​​ഹി​​ച്ചു. 1970 ഓ​​ഗ​​സ്റ്റ് 15 നാ​​ണ് മാ​​ർ ആ​​ന്‍റ​​ണി പ​​ടി​​യ​​റ അ​​തി​​രൂ​​പ​​ത​​യു​​ടെ ആ​​ർ​​ച്ച്ബി​​ഷ​​പാ​​യി നി​​യ​​മി​​ത​​നാ​​യ​​ത്.
വി​​കാ​​രി​​ജ​​ന​​റാ​​ൾ മോ​​ണ്‍.​ തോ​​മ​​സ് പാ​​ടി​​യ​​ത്ത് പു​​സ്ത​​ക​​ങ്ങ​​ൾ പ​​രി​​ച​​യ​​പ്പെ​​ടു​​ത്തി. മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ​​പ​​ള്ളി വി​​കാ​​രി റ​​വ.​​ഡോ.​ ജോ​​സ് കൊ​​ച്ചു​​പ​​റ​​ന്പി​​ൽ സ​​ഹ​​കാ​​ർ​​മി​​ക​​നാ​​യി​​രു​​ന്നു.