ഓ​ട്ടോ​മാ​റ്റി​ക് സ്പി​ന്നിം​ഗ് മെ​ഷീ​ൻ സ്ഥാ​പി​ച്ചു
Thursday, September 17, 2020 10:06 PM IST
ചേ​ർ​ത്ത​ല: ത​ണ്ണീ​ർ​മു​ക്കം വ​ട​ക്ക് ക​യ​ർ വ്യ​വ​സാ​യ സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ ഓ​ട്ടോ​മാ​റ്റി​ക് സ്പി​ന്നിം​ഗ് മെ​ഷീ​ൻ സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം ധ​ന​-ക​യ​ർ മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക് ഓ​ണ്‍​ലൈ​ൻ വ​ഴി നി​ർ​വ​ഹി​ച്ചു. ര​ണ്ടാം ക​യ​ർ പു​നഃ​സം​ഘ​ട​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് സം​സ്ഥാ​ന​ത്തെ 100 ക​യ​ർ സം​ഘ​ങ്ങ​ളി​ൽ 1000 ഓ​ട്ടോ​മാ​റ്റി​ക് സ്പി​ന്നിം​ഗ് മെ​ഷീ​നു​ക​ൾ സ​ർ​ക്കാ​ർ സ്ഥാ​പി​ക്കു​ന്ന​ത്.

ക​യ​ർ വ്യ​വ​സാ​യ​ത്തി​ന്‍റെ പ​ഴ​യ പ്രൗ​ഢി വീ​ണ്ടെ​ടു​ക്കാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ വ​ലി​യ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് ക​യ​ർ സം​ഘ​ങ്ങ​ളി​ൽ ഓ​ട്ടോ​മാ​റ്റി​ക് സ്പി​ന്നിം​ഗ് മെഷീൻ സ്ഥാ​പി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​ക​ളെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. യ​ന്ത്ര​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടു​കൂ​ടി ഗു​ണ​മേന്മ​യു​ള്ള ക​യ​ർ ഉ​ത്്പ​ന്ന​ങ്ങ​ൾ വി​ല​കു​റ​ച്ച് ഉ​ത്പാ​ദി​പ്പി​ച്ച് മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളോ​ട് മ​ത്സ​രി​ച്ച് മി​ക​ച്ച ലാ​ഭം കൊ​യ്യു​ക​യാ​ണ് വേ​ണ്ട​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ക​യ​ർ​മേ​ഖ​ല​യു​ടെ ന​വീ​ക​ര​ണം ല​ക്ഷ്യ​മി​ട്ടു ക​യ​ർ വ​കു​പ്പും സ​ർ​ക്കാ​രും ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ൾ ക​യ​ർ​പി​രി മേ​ഖ​ല​യു​ടെ ത​ക​ർ​ച്ച​യ്ക്ക് ഒ​രു പ​രി​ധി വ​രെ പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കു​മെ​ന്ന് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഭ​ക്ഷ്യ​പൊ​തു​വി​ത​ര​ണ മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ പ​റ​ഞ്ഞു. സ്വി​ച്ച് ഓ​ണ്‍ ക​ർമം ക​യ​ർ മെ​ഷീ​ൻ മാ​നു​ഫാ​ക്ച​റിം​ഗ് ക​ന്പ​നി ചെ​യ​ർ​മാ​ൻ കെ. ​പ്ര​സാ​ദ് നി​ർ​വ​ഹി​ച്ചു. ത​ണ്ണീ​ർ​മു​ക്കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പി.​എ​സ്. ജ്യോ​തി​സ്, സം​ഘം പ്ര​സി​ഡ​ന്‍റ് പി.​എ​സ.് സ​ന്തോ​ഷ് കു​മാ​ർ, ക​യ​ർ​ഫെ​ഡ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ൻ. സാ​യ്കു​മാ​ർ, ക​യ​ർ​ഫെ​ഡ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം രാ​മാ മ​ദ​ന​ൻ, സം​ഘം സെ​ക്ര​ട്ട​റി പി. ​പ്ര​കാ​ശ​ൻ, പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ കെ.​എ​സ്. ഇ​ന്ദി​ര തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.