ധ​ന​സ​ഹാ​യ വി​ത​ര​ണം ന​ട​ത്തി
Thursday, September 17, 2020 10:10 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കാ​റ്റ​റിം​ഗ് യൂ​ണി​റ്റ്, പേ​പ്പ​ർ ക്യാ​രി ബാ​ഗ് നി​ർ​മാ​ണ യൂ​ണി​റ്റ് എ​ന്നി​വ തു​ട​ങ്ങു​ന്ന​തി​ന് ഗ്രൂ​പ്പു​ക​ൾ​ക്ക് ധ​ന​സ​ഹാ​യ വി​ത​ര​ണം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ നി​ർ​വ​ഹി​ച്ചു. കാ​റ്റ​റിം​ഗ് യൂ​ണി​റ്റ് തു​ട​ങ്ങു​ന്ന​തി​ന് 13 ഗ്രൂ​പ്പു​ക​ൾ​ക്ക് മൂ​ന്നു​ല​ക്ഷം രൂ​പ വീ​തം 39,00,000 രൂ​പ​യും പേ​പ്പ​ർ ക്യാ​രി ബാ​ഗ് നി​ർ​മാ​ണ യൂ​ണി​റ്റ് തു​ട​ങ്ങു​ന്ന​തി​ന് മൂ​ന്നു​ഗ്രൂ​പ്പു​ക​ൾ​ക്ക് ര​ണ്ടു ല​ക്ഷം രൂ​പ വീ​തം 6,00,000 രൂ​പ​യു​മാ​ണ് അ​നു​വ​ദി​ച്ച​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ണി വി​ശ്വ​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​ന്ധു വി​നു, പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ. ​സു​മ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​ആ​ർ. ദേ​വ​ദാ​സ്, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ​-ഓ​ർ​ഡി​നേ​റ്റ​ർ ജെ. ​പ്ര​ശാ​ന്ത് ബാ​ബു, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.