സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് പ്ര​ഥ​മ ചി​കി​ത്സാകേ​ന്ദ്രം
Friday, September 18, 2020 10:35 PM IST
ആ​ല​പ്പു​ഴ: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് മാ​ത്ര​മാ​യി പ്ര​ത്യേ​കം കോ​വി​ഡ് പ്ര​ഥ​മ ചി​കി​ത്സാ കേ​ന്ദ്രം മാ​വേ​ലി​ക്ക​ര പി​എം ആ​ശു​പ​ത്രി​യി​ൽ സ​ജ്ജീ​ക​രി​ക്കാ​ൻ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ നി​ർ​ദേ​ശം ന​ൽ​കി. ഈ ​ചി​കി​ത്സാ കേ​ന്ദ്രം കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രാ​കു​ന്ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും മാ​ത്ര​മാ​യി സ​ജ്ജി​ക​രി​ക്കാ​ൻ നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​രെ ക​ള​ക്ട​ർ ചു​മ​ത​ല​പ്പെ​ടു​ത്തി. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട് രോ​ഗ​ബാ​ധി​ത​രാ​കു​ന്ന റ​വ​ന്യു ജീ​വ​ന​ക്കാ​രു​ടെ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ​യും ചി​കി​ത്സ​ക്കാ​യി ജി​ല്ല​യി​ൽ ഒ​രു കോ​വി​ഡ് പ്ര​ഥ​മ ചി​കി​ത്സാ​കേ​ന്ദ്രം ഒ​രു​ക്ക​ണ​മെ​ന്നും അ​തു മ​റ്റു സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കൂ​ടി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും ലാ​ന്‍ഡ് റ​വ​ന്യു ക​മ്മീ​ഷ​ണ​ർ നി​ർ​ദേ​ശി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

അ​നു​സ്മ​ര​ണ​ സ​മ്മേ​ള​നം

ചേ​ർ​ത്ത​ല: എ​ൻ. ശ​ങ്ക​ര​ൻ​കു​ട്ടി ച​ര​മവാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ​സ​മ്മേ​ള​നം കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ.​ഷു​ക്കൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടൗ​ണ്‍ ക്ഷീ​ര​സ​ഹ​ക​ര​ണ സം​ഘം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ അധ്യക്ഷത വഹിച്ചു. സി.​കെ. ഷാ​ജി​മോ​ഹ​ൻ ചി​കി​ത്സാ​സ​ഹാ​യം വി​ത​ര​ണം ചെ​യ്തു. ഐ​സ​ക് മാ​ട​വ​ന, സി.​ഡി ശ​ങ്ക​ർ, ആ​ർ. ശ​ശി​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.