ആ​ര്യാ​ട് ബ്ലോ​ക്കി​ൽ വീ​ടു​പ​ണി​യാ​ൻ ഇ​നി പെ​ണ്‍​ക​രു​ത്തും
Friday, September 18, 2020 10:38 PM IST
ആ​ല​പ്പു​ഴ: ഭി​ത്തി​കെ​ട്ട​ലും വാ​ർ​ക്ക​ലു​മ​ട​ക്കം വീ​ടു​പ​ണി​യി​ലും ചു​വ​ടു​റ​പ്പി​ക്കു​ക​യാ​ണ് ആ​ര്യാ​ട് ബ്ലോ​ക്കി​ന്‍റെ പെ​ണ്‍​ക​രു​ത്ത്. കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന്‍റെ എ​ല്ലാ രം​ഗ​ത്തും സ്ത്രീ​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നാ​യി ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​എം​എ​വൈ (ഗ്രാ​മീ​ണ്‍) പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ടം എ​ന്ന നി​ല​യി​ൽ ന​ട​ന്ന വ​നി​താ മേ​സ്തി​രി പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​യി. അ​ഞ്ചു പേ​ര​ട​ങ്ങു​ന്ന ഗ്രൂ​പ്പി​ന് 45 ദി​വ​സ​ത്തെ പ​രി​ശീ​ല​ന​മാ​ണ് ന​ൽ​കി​യ​ത്.

പി​എം​എ​വൈ പ​ദ്ധ​തി പ്ര​കാ​രം നി​ർ​മി​ക്കു​ന്ന മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡി​ലെ പ​ള്ളി​ക്കേ​ത​യ്യി​ൽ റോ​സ​മ്മ-​സെ​ബാ​സ്റ്റ്യ​ന്‍റെ വീ​ടി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കു​ചേ​ർ​ത്താ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. പ​രി​ശീ​ല​ന കാ​ല​യ​ള​വി​ൽ 250 രൂ​പ വീ​തം പ്ര​തി​ദി​ന സ്റ്റൈ​ഫ​ന്‍റും ഇ​വ​ർ​ക്കു ന​ൽ​കി. വി​ജ​യ​ക​ര​മാ​യി പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റും ഓ​രോ​രു​ത്ത​ർ​ക്കും 1200 രൂ​പ വി​ല​വ​രു​ന്ന ടൂ​ൾ​കി​റ്റും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഷീ​ന സ​ന​ൽ​കു​മാ​ർ വി​ത​ര​ണം ചെ​യ്തു.കാ​ർ​പ്പെ​ന്‍റ​ർ, പ്ലം​ബിം​ഗ്, വ​യ​റിം​ഗ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ താത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ശീ​ല​നം ന​ൽ​കാ​ൻ സ​ന്ന​ദ്ധ​മാ​ണെ​ന്നും ലൈ​ഫ്, ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി എ​ന്നി​വ​യു​ടെ സാ​ധ്യ​ത ഉ​പ​യോ​ഗി​ച്ച് പ​രി​ശീ​ല​നം സി​ദ്ധി​ക്കു​ന്ന​വ​ർ​ക്ക് തൊ​ഴി​ൽ സാ​ധ്യ​ത ഉ​റ​പ്പുവ​രു​ത്തു​മെ​ന്നും ഷീ​ന സ​ന​ൽ​കു​മാ​ർ പ​റ​ഞ്ഞു.
ച​ട​ങ്ങി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​പി.​സ്നേ​ഹ​ജ​ൻ, ബ്ലോ​ക്ക് ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ജ​യ​ൻ തോ​മ​സ്, ദാ​രിദ്ര്യ ല​ഘു​ക​ര​ണ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ രാ​ധാ​കു​മാ​ർ, പ​രി​ശീ​ല​നം ന​ൽ​കി​യ ആ​ർ​എ​സ്ഇ​ടി​ഐ ഡ​യ​ക്ട​ർ ശ്രീ​കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ആ​ർ. ര​ജി​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ഭ​വ​ന നി​ർ​മാ​ണ വി​ഭാ​ഗം ഓ​ഫീസ​ർ പ്ര​ദീ​പ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.