നീ​ന്ത​ൽതാ​ര​ത്തി​ന്‍റെ പ​ച്ച​ക്ക​റികൃ​ഷി​ക്ക് നൂ​റു​മേ​നി
Tuesday, September 29, 2020 10:20 PM IST
പൂ​ച്ചാ​ക്ക​ൽ: നീ​ന്ത​ൽ താ​ര​ത്തി​ന്‍റെ പ​ച്ച​ക്ക​റികൃ​ഷി​ക്ക് നൂ​റു​മേ​നി വി​ള​വ്. ദീ​ർ​ഘ​ദൂ​ര സാ​ഹ​സി​ക നീ​ന്ത​ൽ​താ​ര​വും എ​ഫ്സി​ഐ തൊ​ഴി​ലാ​ളി​യു​മാ​യ സ​ന്തോ​ഷ് പ​ന​യ്ക്ക​ലും പ​പ്പ​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ സ​ജി ശാ​സ്താം​വെ​ളി​യും കു​ടും​ബ​വും ചേ​ർ​ന്നു ന​ട​ത്തി​യ പ​ച്ച​ക്ക​റി കൃ​ഷി​യി​ലാ​ണ് നൂ​റു​മേ​നി വി​ള​വു ല​ഭി​ച്ച​ത്.

പെ​രു​ന്പ​ളം പ​ഞ്ചാ​യ​ത്ത് 11-ാം വാ​ർ​ഡി​ൽ നാ​ങ്ങ​നാ​ട്ട് പു​ര​യി​ട​ത്തി​ലെ ഒ​രേ​ക്ക​റി​ൽ അ​ധി​കം വ​രു​ന്ന സ്ഥ​ല​ത്ത് സ്ഥി​തി ചെ​യ്യു​ന്ന ഫാ​മി​ൽ ന​ട​ത്തി​യ പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ സ​മൃ​ദ്ധ​മാ​യ വി​ള​വാണു ല​ഭി​ച്ച​ത്. പ​ശു, ആ​ട്, കോ​ഴി, ഫ​ല​വൃ​ക്ഷ​ങ്ങ​ൾ, ഒൗ​ഷ​ധ​സ​സ്യ​ങ്ങ​ൾ എ​ന്നി​വ കൂ​ടാ​തെ ഇ​ട​വി​ള കൃ​ഷി​യു​മു​ണ്ട്.

പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ പ്ര​ധാ​ന​പ്പെ​ട്ട​ത് പ​യ​ർ, വെ​ണ്ട, വ​ഴു​ത​ന, ത​ക്കാ​ളി, കാ​ന്താ​രി, പ​ച്ച​മു​ള​ക്, പാ​വ​ൽ, പ​ട​വ​ലം, പീ​ച്ചി​ങ്ങ എ​ന്നി​വ​യാ​ണ്. ഫാ​മി​ൽ ത​ന്നെ ഉത്പാ​ദി​പ്പി​ക്കു​ന്ന ജൈ​വ​വ​ള​മാ​ണ് പ്ര​ധാ​ന വ​ളം. നാ​ട്ടി​ലും പു​റം​നാ​ടു​ക​ളി​ലു​മാ​യി വി​ല്പ​ന ഭം​ഗി​യാ​യി ന​ട​ക്കു​ന്നു. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ ആ​ളു​ക​ൾ ഫാ​മി​ൽ എ​ത്തി പ​ച്ച​ക്ക​റി വാ​ങ്ങു​ന്ന​തി​നാ​ൽ വി​പ​ണി ഒ​രു പ്ര​ശ്ന​മാ​കു​ന്നി​ല്ല.

ഫാം ​ഹൗ​സി​ൽ ന​ട​ന്ന പ​ച്ച​ക്ക​റി കൃ​ഷി വി​ള​വെ​ടു​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ഷി​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. കൃ​ഷി ഓ​ഫീ​സ​ർ അ​നു ആ​ർ. നാ​യ​ർ, വി​ക​സ​നകാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ അ​രു​ണാ ശ്രീ​കു​മാ​ർ, പ​ഞ്ചാ​യ​ത്തം​ഗം ജ​യ​കു​മാ​ർ കാ​ളി​പ്പറ​ന്പ്, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷീ​ല ബോ​സ്, സേ​വ്യ​ർ മ​ര​ട്, ക്ല​സ്റ്റ​ർ ക​മ്മ​ിറ്റി​യം​ഗം ബി​നി​ദേ​വി, ര​ജ​നി, ശ്രീ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.