ക​ള​ക്ട​റേ​റ്റ് ധ​ർ​ണ നടത്തി
Wednesday, September 30, 2020 10:50 PM IST
ആ​ല​പ്പു​ഴ: അ​ഖി​ല കേ​ര​ള ധീ​വ​ര​സ​ഭ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റ് ധ​ർ​ണ ന​ട​ത്തി. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സാ​ന്പ​ത്തി​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്കു​ക, ഒ​ഇ​സി ആ​നു​കൂ​ല്യ​ങ്ങ​ൾ കു​ടി​ശി​ക സ​ഹി​തം വി​ത​ര​ണം ചെ​യ്യു​ക, ജൂ​ലൈ മാ​സം മു​ത​ലു​ള്ള മ​ണ്ണെ​ണ്ണ വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കു​ക, ക​രി​മ​ണ​ൽ ഖ​ന​നം നി​ർ​ത്തിവയ്ക്കു​ക, സ​ർ​ക്കാ​ർ നി​യ​മ​ന​ങ്ങ​ളി​ൽ സം​വ​ര​ണം ന​ട​പ്പി​ലാ​ക്കു​ക, പ​ണ്ഡി​റ്റ് ക​റു​പ്പ​ൻ സ്മാ​ര​ക​ത്തി​ന് 50 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​ക, ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ലെ മ​ണ​ൽ​ച്ചി​റ നീ​ക്കം ചെ​യ്യു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് ന​ട​ന്ന ധ​ർ​ണ ധീ​വ​ര​സ​ഭ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. പ്ര​കാ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​ആ​ർ. ഷാ​ജി, ആ​ർ. സ​ജി​മോ​ൻ, എ​സ്. വി​ശ്വ​നാ​ഥ​ൻ, അ​നി​ൽ ചെ​റു​ക​ര, വി.​എം. ശ്രീ​നി​വാ​സ​ൻ, ടി.​കെ. മോ​ഹ​ൻ​ദാ​സ്, പി. ​വാ​മ​ന​ൻ എ​ന്നി​വ​ർ പ്ര സംഗിച്ചു.