യാത്ര ദു​ഷ്ക​രം: വ​ണ്ട​ക​പ്പ​ള്ളി റോ​ഡ് വെ​ള്ള​ക്കെ​ട്ടി​ൽ ത​ന്നെ
Thursday, October 1, 2020 10:27 PM IST
മ​ങ്കൊ​ന്പ്: ഏ​തു കാ​ലാ​വ​സ്ഥ​യി​ലും കാ​വാ​ലം വ​ണ്ട​ക​പ്പ​ള്ളി റോ​ഡി​ലൂ​ടെ കാ​ലുന​ന​യാ​തെ ന​ട​ക്ക​ണം. ഇ​താ​ണ് കാ​വാ​ലം, പു​ളി​ങ്കു​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ചി​ല​പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളു​ടെ ആ​ഗ്ര​ഹം. വി​കാ​സ് മാ​ർ​ഗ് റോ​ഡി​ന്‍റെ ഭാ​ഗ​മാ​യ കാ​വാ​ലം ത​ട്ടാ​ശേ​രി നാ​ല്പ​തി​ൽ റോ​ഡി​ൽ നി​ന്നും വ​ണ്ട​ക​പ്പ​ള്ളി​യി​ലേ​ക്കു​ള്ള റോ​ഡി​ന്‍റെ കു​റ​ച്ചു പ്ര​ദേ​ശ​ങ്ങ​ൾ വ​ർ​ഷ​ത്തി​ൽ ആ​റു​മാ​സ​വും വെ​ള്ള​ത്തി​ലാ​ണ്.

300 മീ​റ്റ​റി​ൽ താ​ഴെ ദൈ​ർ​ഘ്യ​മു​ള്ള റോ​ഡി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​പ്പോ​ഴും ഒ​ര​ടി​യോ​ളം വെ​ള്ള​ക്കെ​ട്ടു​ണ്ട്. പ​തി​വാ​യി വെ​ള്ളം ക​യ​റു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ ടാ​റിം​ഗ് ഇ​ള​കി കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​തി​നാ​ൽ കാ​ൽ​ന​ട​യാ​ത്ര​യും പ്ര​യാ​സ​ക​ര​മാ​ണ്.

പ​ത്തുവ​ർ​ഷം മു​ന്പു നി​ർ​മി​ച്ച റോ​ഡി​ൽ പി​ന്നീ​ട് യാ​തൊ​രു അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ന​ട​ന്നി​ട്ടി​ല്ല. സ​ർ​ക്കാ​രു​ക​ൾ മാ​റി​മാ​റി വ​ന്നി​ട്ടും റോ​ഡി​ന്‍റെ ശോച്യാവ​സ്ഥ​യ്ക്കു പ​രി​ഹാ​രം കാ​ണാ​ത്ത​തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. റോ​ഡി​നൊ​പ്പം വ​ണ്ട​ക​പ്പ​ള്ളി പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​ക്കി​യാ​ലേ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ ദു​രി​ത​ങ്ങ​ൾ​ക്കു പ​രി​ഹാ​ര​മാ​കു​ക​യു​ള്ളു. മ​ങ്കൊ​ന്പ് പാ​ല​മി​റ​ങ്ങി എ​സി റോ​ഡി​ൽനി​ന്നും കാ​വാ​ലം പ്ര​ദേ​ശ​ത്തേ​ക്കെ​ത്താ​ൻ ഏ​റ്റ​വും എ​ളു​പ്പമാ​ർ​ഗ​മാ​ണ് ഇ​തി​ലൂ​ടെ തു​റ​ക്കു​ക. ഇ​പ്പോ​ൾ മ​ങ്കൊ​ന്പി​ൽ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ തൊ​ണ്ണൂ​റി​ൻ​ചി​റ വ​ഴി പ​ഴ​യ​കാ​ട് ജം​ഗ്ഷ​ൻ വ​ഴി​യാ​ണ് ത​ട്ടാ​ശേ​രി​യി​ലെ​ത്തു​ന്ന​ത്. എ​ന്നാ​ൽ വ​ണ്ട​ക​പ്പ​ള്ളി പാ​ല​വും റോ​ഡും പൂ​ർ​ത്തി​യാ​യാ​ൽ ഏ​ക​ദേ​ശം ര​ണ്ടു​കി​ലോ​മീ​റ്റ​റോ​ളം കു​റ​ച്ചു യാ​ത്ര ചെ​യ്താ​ൽ മ​തി​യാ​കും.

തൊ​ണ്ണൂ​റി​ൻ ചി​റ മു​ത​ൽ വ​ണ്ട​ക​പ്പ​ള്ളി വ​രെ​യു​ള്ള പ്ര​ദേ​ശ​ത്ത് വ​ലി​യ വി​ക​സ​ന​ത്തി​നും ഇ​തു കാ​ര​ണ​മാ​കും. ര​ണ്ടു വ​ർ​ഷം മു​ന്പ് വ​ണ്ട​ക​പ്പ​ള്ളി പാ​ലം നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ണ്ണു പ​രി​ശോ​ധ​ന ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് തു​ട​ർ ന​ട​പ​ടി​ക​ളൊ​ന്നും ന​ട​ന്നി​ല്ല. പു​ളി​ങ്കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ണാ​ടി, കാ​യ​ൽ​പ്പു​റം പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളാ​ണ് അ​ധി​ക​വും ഇ​തു​വ​ഴി​യ യാ​ത്ര ചെ​യ്യു​ന്ന​ത്. ദി​വ​സ​വും ജോ​ലി​ക്കും മ​റ്റു ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി യാ​ത്ര ചെ​യ്യാ​ൻ കാ​വാ​ല​ത്തേ​ക്ക് എ​ത്തു​ന്ന വ​ഴി​യാ​ണി​ത്. അ​വ​ശ്യസാ​ധ​ന​ങ്ങ​ളും മ​റ്റും വാ​ങ്ങാ​നും ഇ​വ​ർ​ക്ക് ത​ട്ടാ​ശേ​രി​യി​ലെ​ത്ത​ണം.

നി​ല​വി​ൽ പാ​ല​മി​ല്ലാ​ത്ത​തി​നാ​ൽ വാ​ഹ​ന​ങ്ങ​ളി​ൽ ത​ട്ടാ​ശേ​രി​യി​ലെ​ത്താ​ൻ പ്ര​ദേ​ശ​വാ​സി​ക​ൾ ഏ​റെ ദൂ​രം ചു​റ്റി​ക്ക​റ​ങ്ങ​ണം. ഇ​തി​നു പു​റ​മെ കാ​വാ​ലം പ​ഞ്ചാ​യ​ത്ത് 11, 12 വാ​ർ​ഡു​ക​ളി​ലെ ന​ല്ലൊ​രു ശ​ത​മാ​നം ജ​ന​ങ്ങ​ളും പു​റം​ലോ​ക​ത്തേ​ക്കെ​ത്താ​ൻ റോ​ഡി​നെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ മൂ​ലം പ്ര​ദേ​ശ​ത്തെ ഓ​ട്ടോ റി​ക്ഷ​ക​ൾ പോ​ലും എ​ത്താ​റി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

അ​ടു​ത്ത മ​ഴ​ക്കാ​ല​ത്തി​നു മു​ന്പെ​ങ്കി​ലും റോ​ഡ് വീ​തി കൂ​ട്ടി ഉ​യ​ർ​ത്തി നി​ർ​മി​ക്ക​ണ​മെ​ന്നും, വ​ണ്ട​ക​പ്പ​ള്ളി പാ​ലം നി​ർ​മാ​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.