പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശം ന​ൽ​കും
Sunday, October 18, 2020 10:04 PM IST
ആ​ല​പ്പു​ഴ: ജി​ല്ല ാ ഭ​ര​ണ​കൂ​ടം ആ​രം​ഭി​ച്ച കോ​വി​ഡ് പ്ര​തി​രോ​ധ ബോ​ധ​വ​ത്കര​ണ ‘പ​രി​പാ​ടി ക​രു​താം ആ​ല​പ്പു​ഴ​യെ ക​രു​ത​ലോ​ടെ തൊ​ഴി​ലി​ട​ങ്ങ​ൾ’ എ​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ഞ്ചാ​ലും​കാ​വ് ക​ട​പ്പു​റം, വ​ലി​യ​ഴീ​ക്ക​ൽ, ഹാ​ർ​ബ​ർ, അ​ന്ധ​കാ​ര​ന​ഴി പൊ​ഴി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ത്സ്യ​വി​പ​ണ​നം ന​ട​ത്തു​ന്ന​തി​നാ​യി മ​ത്സ്യം ക​ര​യ്ക്കു​ട​പ്പി​ക്കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​രു​ന്ന വി​പ​ണ​ന ശൃം​ഖ​ല​യി​ലെ ആ​ളു​ക​ളു​ടെ​യും ഇ​ട​യി​ൽ ബോ​ധ​വ​ത്ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തും. 19ന് ​അ​ഞ്ചാ​ലും​കാ​വ് ക​ട​പ്പു​റ​ത്തും 20ന് ​വ​ലി​യ​ഴീ​ക്ക​ൽ ഹാ​ർ​ബ​റി​ലും 21ന് ​അ​ന്ധ​കാ​ര​ന​ഴി പൊ​ഴി​യി​ലും ജി​ല്ലാ ക​ള​ക്ട​ർ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും വി​പ​ണ​ന​തൊ​ഴി​ലാ​ളി​ക​ൾ​ക്കും മാ​സ്ക്കു​ക​ൾ വി​ത​ര​ണം ചെ​യ്തുകൊ​ണ്ട് പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശം ന​ൽ​കും. രാ​വി​ലെ 11നാ​ണ് പ​രി​പാ​ടി.