കോ​വി​ഡ് മരണങ്ങൾ
Monday, October 19, 2020 10:20 PM IST
അ​ന്പ​ല​പ്പു​ഴ: കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ച​യാ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ത​ക​ഴി പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് തെ​ന്ന​ടി കൃ​ഷ്ണാ​ല​യം വീ​ട്ടി​ൽ രാ​മ​ച​ന്ദ്ര​നാ (62) ണ് ​മ​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൾ കൃ​ഷ്ണേ​ന്ദു​വി​ന് ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് പി​താ​വ് രാ​മ​ച​ന്ദ്ര​നെ തി​ങ്ക​ളാ​ഴ്ച കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ഇ​ദ്ദേ​ഹം കു​ഴ​ഞ്ഞു വീ​ണ​ത്. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. പി​ന്നീ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഭാ​ര്യ: രാ​ധാ​മ​ണി. മ​ക​ൻ: യ​ദു​കൃ​ഷ്ണ​ൻ. മ​ക​ൾ: കൃ​ഷ്ണേ​ന്ദു.

എ​ട​ത്വ: തൈ​പ​റ​ന്പി​ൽ പ​രേ​ത​നാ​യ ജോ​സ് ജോ​സ​ഫി​ന്‍റെ ഭാ​ര്യ ജോ​ളി ജോ​സ​ഫ് (73) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. സം​സ്കാ​രം ഇ​ന്നു​ 12 ന് ​കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം എ​ട​ത്വ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​നാ​പ​ള്ളി​യി​ൽ. പ​രേ​ത വെ​ണ്ണി​ക്കു​ളം വാ​ള​ക്കു​ഴി പാ​ല​മൂ​ട്ടി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ. ജോ​മി ജോ​സ​ഫ്, ജോ​യി​സ്. മ​രു​മ​ക്ക​ൾ. അ​ജി, അ​ച്ച​ൻ​കു​ഞ്ഞ് വാ​ഴ​പ​റ​ന്പി​ൽ (എ​ട​ത്വ).