കു​ട്ട​നാ​ട്ടി​ലെ അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ൾ​ക്ക് ശു​ദ്ധ​ജ​ലം ഉ​റ​പ്പാ​ക്കി മി​നി ആ​ർ​ഒ പ്ലാ​ന്‍റു​ക​ൾ
Monday, October 19, 2020 10:38 PM IST
മ​ങ്കൊ​ന്പ്: ച​ന്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ 28 അ​ങ്ക​ണ​വാ​ടി​ക​ളി​ൽ മി​നി ആ​ർ​ഒ പ്ലാ​ന്‍റുക​ൾ സ്ഥാ​പി​ച്ച് ശു​ദ്ധ​ജ​ല വി​ത​ര​ണ​ത്തി​നു​ള്ള പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 2020-21 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ആ​റു​ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് അ​ങ്ക​ണ​വാ​ടി​ക​ളി​ൽ മി​നി ആ​ർ​ഒ പ്ലാ​ന്‍റു​ക​ൾ ഒ​രു​ക്കി​യ​ത്. സ്വ​ന്ത​മാ​യി കെ​ട്ടി​ട​മു​ള്ള അ​ങ്ക​ണ​വാ​ടി​ക​ളി​ലാ​ണ് മി​നി ആ​ർ​ഒ പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.
കു​ട്ട​നാ​ട് മേ​ഖ​ല​യി​ലെ ശു​ദ്ധ​ജ​ല​ത്തി​ന്‍റെ ദൗ​ർ​ല​ഭ്യ​ത​യും ജ​ല​ത്തി​ന്‍റെ ക​ാഠി​ന്യ​വും കു​ട്ടി​ക​ൾ​ക്ക് കു​ടി​വെ​ള്ളം ഒ​രു​ക്കു​ന്ന​തി​ൽ ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ങ്ക​ണ​വാ​ടി​ക​ളി​ൽ എ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്കും അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ​ക്കും അ​വ​ശ്യ​മാ​യ കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കാ​നാ​യി മി​നി ആ​ർ​ഒ പ്ലാ​ന്‍റു​ക​ൾ ഒ​രു​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.
അ​ൾ​ട്രാവ​യ​ല​റ്റ്, അ​ൾ​ട്രാ ഫി​ൽ​ട്രേ​ഷ​ൻ സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ ആ​ർ​ഒ പ്ലാ​ന്‍റു​ക​ളാ​ണ് അ​ങ്ക​ണ​വാ​ടി​ക​ളി​ൽ സ്ഥാ​പി​ച്ച​ത്.

എ​ട്ടു​ലി​റ്റ​ർ ക​പ്പാ​സി​റ്റി​യു​ള്ള മി​നി ആ​ർ​ഒ പ്ലാ​ന്‍റാ​ണ് സ്ഥാ​പി​ച്ച​തെ​ന്നും കു​ടി​വെ​ള്ള​ത്തി​ന്‍റെ കാ​ഠി​ന്യം പ​രി​ശോ​ധി​ച്ച​തി​നു ശേ​ഷം ഇ​പ്പോ​ൾ ഈ ​ജ​ല​മാ​ണ് കു​ടി​വെ​ള്ള​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും നെ​ടു​മു​ടി പ​ഞ്ചാ​യ​ത്ത് ഏ​ഴാം​വാ​ർ​ഡി​ലെ അ​ങ്ക​ണ​വാ​ടി ടീ​ച്ച​ർ മ​റി​യ​ക്കു​ട്ടി പ​റ​ഞ്ഞു.