പ​ഴ​യ​ കെ​ട്ടി​ട​ങ്ങ​ൾ ലേ​ലം ചെ​യ്യു​ന്നു
Monday, October 19, 2020 10:43 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ചെ​ങ്ങ​ന്നൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​ക്കുവേ​ണ്ടി പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​ന് നി​ല​വി​ലു​ള്ള പ​ഴ​യ കെ​ട്ടി​ട​ങ്ങ​ൾ ലേ​ലം ചെ​യ്യു​ന്നു. ഇ​തി​നാ​യി ക്വ​ട്ടേ​ഷ​നു​ക​ൾ ക്ഷ​ണി​ച്ചു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണവ​കു​പ്പ് എ​ൻ​ജി​നിയ​റിം​ഗ് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എൻജിനിയ​ർ ആ​ല​പ്പു​ഴ കാ​ര്യാ​ല​യ​ത്തി​ൽ നേ​രി​ട്ടോ ര​ജി​സ്റ്റേർ​ഡ് ത​പാ​ൽ മു​ഖേ​ന​യോ ഒ​ക്ടോ​ബ​ർ 28 ഉ​ച്ച​യ്ക്ക് ഒ​രു മ​ണി വ​രെ ക്വ​ട്ടേ​ഷ​ൻ സ്വീ​ക​രി​ക്കും. ഒ​ക്ടോ​ബ​ർ 30 ആ​ണ് ലേ​ല തീ​യ​തി. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 0477 2263746.

ജ​ല​ജീ​വ​ൻ പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി

അ​ന്പ​ല​പ്പു​ഴ: പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ജ​ല​ജീ​വ​ൻ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ര​ണ്ടാം വാ​ർ​ഡി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ നാ​ലു​പു​ര​യ് ക്ക​ൽ ബി​ജു​വി​ന് കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കി പ്ര​സി​ഡ​ന്‍റ് സു​ധ​ർ​മ ഭു​വ​ന​ച​ന്ദ്ര​ൻ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി. വാ​ട്ട​ർ അ​ഥോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ച​ന്ദ്ര​ദാ​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ റോ​സ് ദ​ലീ​മ, കെ.​എ​ഫ്. തോ​ബി​യാ​സ്, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജിനിയ​ർ അ​ക്ബ​ർ, സെ​ക്ര​ട്ട​റി എ​സ്. ബി​ജി എ​ന്നി​വ​ർ പ്രസംഗിച്ചു.