ടി​പ്പ​ർ ലോ​റി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
Wednesday, October 21, 2020 10:12 PM IST
മു​ഹ​മ്മ: ദേ​ശീ​യ​പാ​ത​യി​ൽ വ​ള​വ​നാ​ട്ട് ടി​പ്പ​ർ ലോ​റി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. ഭാ​ര്യ​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. കോ​ട്ട​യം വൈ​ക്കം ചെ​മ്മ​ന​ത്തു​ക​ര കി​ഴ​ക്കേ ക​ണി​യാ​ന്ത​റ വീ​ട്ടി​ൽ കെ.​ജെ. ജോ​സ​ഫ്(​ത​ങ്ക​ച്ച​ൻ-55)​ആ​ണ് മ​രി​ച്ച​ത്. ബൈ​ക്കി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഭാ​ര്യ ഷേ​ർ​ളി ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. വൈ​ക്ക​ത്തു നി​ന്നു ക​ല​വൂ​രി​ലെ ധ്യാ​ന​കേ​ന്ദ്ര​ത്തി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു. എ​തി​രെ വ​ന്ന ലോ​റി മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കുന്നതിനിടെ ജോ​സ​ഫ് ഓ​ടി​ച്ച ബൈ​ക്കി​ൽ ഇ​ടി​ക്കുകയായിരുന്നു. ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ ജോ​സ​ഫി​നെ​യും ഷേ​ർ​ളി​യെ​യും ഉ​ട​ൻ തു​ന്പോ​ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജോ​സ​ഫിന്‍റെ മരണം സംഭവിച്ചു. ഗുരുതര പരിക്കേറ്റ ഷേ​ർ​ളി​യെ പി​ന്നീ​ട് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കെ​ട്ടി​ട നി​ർ​മാ​ണ ക​രാ​റു​കാ​ര​നാ​ണ് ജോ​സ​ഫ്. സം​സ്കാ​രം പി​ന്നീ​ട്. മ​ക്ക​ൾ: ജോ​ണി​ച്ച​ൻ, അ​നി​റ്റ. മ​രു​മ​ക​ൻ: റോ​ബ​ർ​ട്ട്.