നെ​ല്ലു​സം​ഭ​ര​ണം: ചി​ല അ​ജ​ണ്ട​ക​ൾ ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മ​മെ​ന്ന് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ്
Sunday, October 25, 2020 10:38 PM IST
ആ​ല​പ്പു​ഴ: നെ​ല്ലു​സം​ഭ​ര​ണ വി​ഷ​യ​ത്തി​ൽ ചി​ല അ​ജ​ണ്ട​ക​ൾ ന​ട​പ്പാ​ക്കാ​നു​ള്ള ല​ക്ഷ്യ​മാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്നും, തു​ട​ർ​ച​ർ​ച്ച​ക​ളി​ലൂ​ടെ വി​ഷ​യം ര​മ്യ​മാ​യി പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്നി​ല്ലെ​ന്നും ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു ചെ​റു​പ​റ​ന്പ​ൻ.
നെ​ല്ലു​സം​ഭ​ര​ണം സി​വി​ൽ​സ​പ്ലൈ​സ് വ​ഴി​തു​ട​രാ​ൻ ക​ഴി​ഞ്ഞ​ദി​വ​സം തീ​രു​മാ​നി​ച്ച​ത് ഉ​പേ​ക്ഷി​ച്ച് വീ​ണ്ടും സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ൾ വ​ഴി നെ​ല്ലു​സം​ഭ​രി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ക്കു​ന്ന​ത്. ആ​ല​പ്പു​ഴ​യി​ൽ കു​ട്ട​നാ​ട്ടി​ൽ ഈ ​വി​ള​വെ​ടു​പ്പി​ൽ കേ​വ​ലം 82 പാ​ട​ശേ​ഖ​ര​ങ്ങ​ൾ മാ​ത്ര​മാ​ണു​ള്ള​ത് പു​ഞ്ച​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ആ​കു​ന്പോ​ൾ ഇ​ത് 500നു ​മു​ക​ളി​ൽ എ​ത്തും. ആ ​വേ​ള​യി​ൽ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ നെ​ല്ലെ​ടു​പ്പ് തി​ക​ഞ്ഞ പ​രാ​ജ​യ​മാ​യിത്തീരും ഇ​ത് സ​ർ​ക്കാ​ർ മു​ഖ​വി​ല​യ്ക്ക് എ​ടു​ക്ക​ണ​മെ​ന്നും മാ​ത്യു ചെ​റു​പ​റ​ന്പ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.