ബൈ​പാ​സ് പ്രോ​ജ​ക്ട് ഏ​രി​യ​യി​ൽ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് പാ​ടി​ല്ല
Tuesday, October 27, 2020 10:09 PM IST
ആ​ല​പ്പു​ഴ: ബൈ​പാ​സി​ന്‍റെ ജം​ഗ്ഷ​ൻ ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രോ​ജ​ക്ട് ഏ​രി​യ​ക​ളാ​യ ക​ള​ർ​കോ​ട്, കൊ​മ്മാ​ടി എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത​മാ​യി വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു​ചെ​യ്യു​ന്ന​ത് മൂ​ലം ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ത​ട​സ​പ്പെ​ടു​ന്ന​താ​യി പ​രാ​തി. ജി​ല്ല​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഒ​ന്നാ​യ ആ​ല​പ്പു​ഴ ബൈ​പാ​സി​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളി​ൽ ത​ട​സം സൃ​ഷ്ടി​ക്കു​ന്ന ത​ര​ത്തി​ൽ ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​കു​ന്ന​തി​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ എ​ടു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ദേ​ശീ​യ​പാ​ത വി​ഭാ​ഗം അ​സി. എ​ൻ​ജി​നി​യ​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ​ക്കെ​തിരേ വ്യാ​പ​ക​മാ​യ പ​രാ​തി​ക​ൾ പൊ​തു​മ​രാ​മ​ത്ത് ദേ​ശീ​യ​പാ​ത വി​ഭാ​ഗം ഓ​ഫീ​സി​ലും ല​ഭി​ച്ചി​ട്ടു​ണ്ട്. വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ൾ എ​ന്ന രീ​തി​യി​ലാ​ണ് ഭാ​രം ​ക​യ​റ്റി​യ വാ​ഹ​ന​ങ്ങ​ൾ പ്രോ​ജ​ക്ട് ഏ​രി​യ​ക​ളി​ൽ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്. പ്രോ​ജ​ക്ട് ഏ​രി​യാ​യി​ൽ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​കു​ന്ന​ത് വ​രെ വാ​ഹ​നം പ്ര​വേ​ശി​ക്കാ​നാ​കാ​ത്ത ത​ര​ത്തി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും ക​രാ​റു​കാ​ര​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്.