മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ത്തി​ന് ന​ൽ​കാ​നു​ള്ള കു​ടി​ശി​ക ന​ൽ​ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Wednesday, October 28, 2020 10:51 PM IST
ആ​ല​പ്പു​ഴ: ഒ​ന്പ​തം​ഗ​ങ്ങ​ൾ അ​ട​ങ്ങു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ത്തി​ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി പ്ര​കാ​രം വീ​ടു നി​ർ​മാ​ണ​ത്തി​നാ​യി ന​ൽ​കാ​നു​ള്ള 80,000 രൂ​പ​യു​ടെ കു​ടി​ശി​ക അ​ടി​യ​ന്ത​ര​മാ​യി ന​ൽ​ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. വാ​ട​യ്ക്ക​ൽ സ്വ​ദേ​ശി ജോ​ണ്‍ ബോ​സ്കോ​യ്ക്ക് ന​ൽ​കാ​നു​ള്ള 80,000 രൂ​പ അ​ടി​യ​ന്ത​ര​മാ​യി ന​ൽ​കാ​നാ​ണ് ക​മ്മീ​ഷ​ൻ ജു​ഡീ​ഷൽ അം​ഗം പി. ​മോ​ഹ​ന​ദാ​സ് ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.
2016-2017 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലാ​ണ് പ​രാ​തി​ക്കാ​ര​ന് ര​ണ്ടു​ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​ത്. പ​രാ​തി​യി​ൽ ആ​ല​പ്പു​ഴ ഫി​ഷ​റീ​സ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. ര​ണ്ടു​ഗ​ഡു​ക്ക​ളാ​യി പ​രാ​തി​ക്കാ​ര​ന് 1,20,000 രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ അ​നു​വ​ദി​ച്ച തു​ക ചെ​ല​വ​ഴി​ക്കാ​ൻ പ​രാ​തി​ക്കാ​ര​നു ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്ന് ആ ​സാ​ന്പ​ത്തി​ക​വ​ർ​ഷം ന​ൽ​കാ​നു​ണ്ടാ​യി​രു​ന്ന ബാ​ക്കി തു​ക സ​ർ​ക്കാ​രി​ലേ​ക്ക് തി​രി​ച്ച​ട​ച്ചു.
2017-18 സാ​ന്പ​ത്തി​ക വ​ർ​ഷ​വും തു​ക ചെ​ല​വാ​ക്കി​യി​ല്ല. എ​ന്നാ​ൽ താ​ൻ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​താ​യി പ​രാ​തി​ക്കാ​ര​ൻ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. യ​ഥാ​സ​മ​യം തു​ക ന​ൽ​കാ​തി​രു​ന്ന​ത് കാ​ര​ണം ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ കെ​ട്ടി​ട നി​ർ​മാ​ണ​സാ​മ​ഗ്രി​ക​ൾ ന​ഷ്ട​മാ​യ​താ​യും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.