ഉ​ദ്ഘാ​ട​നം ഇ​ന്ന്
Friday, October 30, 2020 10:46 PM IST
തു​റ​വൂ​ർ: തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നു​11ന് ​എ.​എം. ആ​രി​ഫ് എംപി നി​ർ​വ​ഹി​ക്കും. ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ം. പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ണി പ്ര​ഭാ​ക​ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. 2015-16ൽ ​നി​യോ​ജ​ക​മ​ണ്ഡ​ല ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​ന്ന​ത്തെ എം​എ​ൽ​എ ആ​യി​രു​ന്ന എ.​എം. ആ​രി​ഫ് എം​പി അ​നു​വ​ദി​ച്ച ഒ​രു​കോ​ടി 60ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഡ​യാ​ലി​സി​സ് യൂ​ണി​റ്റ്, സ്ത്രീ​ക​ളു​ടെ വാ​ർ​ഡ്, ഒ​പി റൂം ​തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് പു​തി​യ കെ​ട്ടി​ട​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.