പ​ശു​വി​നെ ന​ല്കാ​മെ​ന്നു പ​റ​ഞ്ഞ് ക​ബ​ളി​പ്പി​ച്ച​താ​യി പ​രാ​തി
Sunday, November 22, 2020 10:34 PM IST
മാ​വേ​ലി​ക്ക​ര: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ പ​ദ്ധ​തി​യി​ൽ പ​ശു​വി​നെ ന​ൽ​കാ​മെ​ന്നു വി​ശ്വ​സി​പ്പി​ച്ചു വാ​ത്തി​കു​ളം മൃ​ഗാ​ശു​പ​ത്രി​യി​ലെ വ​നി​ത ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ പ​ണം വാ​ങ്ങി ക​ബ​ളി​പ്പി​ച്ച​താ​യി പ​രാ​തി. വാ​ത്തി​കു​ളം മൃ​ഗാ​ശു​പ​ത്രി​യി​ലെ വ​നി​ത ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ​ക്കെ​തി​രെ ക്ഷീ​ര​ക​ർ​ഷ​ക​രാ​ണു പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പ​ശു​ക്ക​ളെ സ​ബ്സി​ഡി ഇ​ന​ത്തി​ൽ ല​ഭി​ക്കു​മെ​ന്നും ഇ​തി​നാ​യി പ​കു​തി തു​ക ന​ൽ​ക​ണ​മെ​ന്നു പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ച് 20000 രൂ​പ മു​ത​ൽ മു​ക​ളി​ലേ​ക്കു വാ​ങ്ങി​യെ​ന്നും പ​രാ​തി​യു​ണ്ട്.
പ​ണം കൈ​മാ​റു​ന്ന​തി​നു വ​നി​ത ജീ​വ​ന​ക്കാ​രി സ്വ​ന്തം ബാ​ങ്ക് അ​ക്കൗ​ണ്ട് ന​ന്പ​റാ​ണ് ന​ൽ​കി​യ​തും. പ​ശു​വി​നെ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നു ക്ഷീ​ര​ക​ർ​ഷ​ക​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു ത​ട്ടി​പ്പ് പു​റ​ത്താ​യ​ത്. ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ചു പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ജീ​വ​ന​ക്കാ​രി ദീ​ർ​ഘ​കാ​ല അ​വ​ധി​ക്ക് അ​പേ​ക്ഷ ന​ൽ​കി ജോ​ലി​ക്ക് എ​ത്താ​തി​രി​ക്കു​ക​യാ​ണെ​ന്നും പ​രാ​തി​ക​ൾ ഉ​ന്ന​ത അ​ധി​കൃ​ത​ർ​ക്കു കൈ​മാ​റി​യ​താ​യും വാ​ത്തി​കു​ളം മൃ​ഗാ​ശു​പ​ത്രി​യി​ലെ സീ​നി​യ​ർ വെ​റ്റ​റിന​റി സ​ർ​ജ​ൻ അ​റി​യി​ച്ചു.