മ​ദ്യ​വ്യാ​പാ​രം മൂ​ന്നുദി​വ​സം ഒ​ഴി​വാ​ക്ക​ണമെന്ന്
Monday, November 23, 2020 10:13 PM IST
ആ​ല​പ്പു​ഴ: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ദി​നം ഉ​ൾ​പ്പെ​ടെ​യു​ള്ള ത​ലേ​ദി​വ​സ​ങ്ങ​ൾ മ​ദ്യ​വി​ല്പ​ന​ശാ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഒ​ഴി​വാ​ക്കി മ​ദ്യ​നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് കേ​ര​ള പ്ര​ദേ​ശ് മ​ദ്യ​വി​രു​ദ്ധസ​മി​തി സം​സ്ഥാ​ന നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സ​ന്പൂ​ർ​ണ മ​ദ്യ​നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നു​ള്ള പ്ര​ദേ​ശ് മ​ദ്യ​വി​രു​ദ്ധസ​മി​തി​യു​ടെ ആ​വ​ശ്യ​ത്തോ​ടു​ള്ള സ്ഥാ​നാ​ർ​ഥിക​ളു​ടെ അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തി മ​ദ്യ​ന​യം സ്ഥാ​നാ​ർ​ഥിക​ൾ വെ​ളി​പ്പെ​ടു​ത്ത​ണം. മ​ദ്യ​ഷാ​പ്പു​ക​ൾ​ക്കാ​യി വാ​ദി​ക്കു​ന്ന​വ​ർക്കെതിരേ പ്ര​ദേ​ശ് മ​ദ്യ​വി​രു​ദ്ധസ​മി​തി നി​ല​പാ​ട് സ്വീ​ക​രി​ക്കും.​
മ​ദ്യ​ഷാ​പ്പു​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കാ​നു​ള്ള അ​ധി​കാ​രം ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ക, ഘ​ട്ടം​ഘ​ട്ട​മാ​യി മ​ദ്യ​നി​രോ​ധ​നം ന​ട​പ്പി​ലാ​ക്കു​ക, ഒ​രുപ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ ഒ​രു മ​ദ്യ​വി​ൽ​പ്പ​ന കേ​ന്ദ്രം എ​ന്ന നി​ല​യി​ൽ മാ​റ്റം വ​രു​ത്തു​ക, മ​ദ്യ​വി​ല്പ​ന​ശാ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​സ​മ​യം കു​റ​ച്ചു​കൊ​ണ്ട് മ​ദ്യ​വ്യാ​പ​ന​വും മ​ദ്യ ഉ​പ​ഭോ​ഗ​വും ത​ട​യു​ക, ഒ​രാ​ൾ​ക്ക് കൈ​വ​ശം വാ​ങ്ങാ​വു​ന്ന മ​ദ്യ​ത്തി​ന്‍റെ അ​ള​വ് കു​റ​യ്ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കേ​ര​ള പ്ര​ദേ​ശ് മ​ദ്യ​വി​രു​ദ്ധസ​മി​തിയുടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 27ന് രാ​വി​ലെ 11ന് ആ​ല​പ്പു​ഴ ക​ള​ക്ട്രേ​റ്റ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തു​മെ​ന്ന് കേ​ര​ള പ്ര​ദേ​ശ് മ​ദ്യ​വി​രു​ദ്ധ സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ണ്‍ മാ​ട​മ​ന അ​റി​യി​ച്ചു.
ആ​ല​പ്പു​ഴ​യി​ൽ ചേ​ർ​ന്ന നേ​തൃ​യോ​ഗ​ത്തി​ൽ വ​ർ​ക്കി​ംഗ് പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ അ​ധ്യക്ഷ​ത വ​ഹി​ച്ചു.​ ദി​ലീ​പ് ചെ​റി​യ​നാ​ട്, ബി.​ സു​ജാ​ത​ൻ, ഇ.​ ഷാ​ബ്ദീ​ൻ, ഷീ​ല ജ​ഗ​ധ​ര​ൻ, കെ.​ രാ​മ​ച​ന്ദ്ര​ൻ​നാ​യ​ർ എ​ന്നി​വ​ർ പ്രസംഗിച്ചു.