വ്യാ​പാ​രി​ക​ളെ ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്ത സം​ഭ​വം: ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്
Monday, November 23, 2020 10:16 PM IST
ആ​ല​പ്പു​ഴ: വ്യാ​പാ​രി​ക​ളെ​യ​ട​ക്കം റി​യ​ൽ എ​സ്റ്റേ​റ്റ് ക​ച്ച​വ​ട​ത്തി​ന്‍റെ മ​റ​വി​ൽ ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്ത ചി​ല പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​-ദ​ല്ലാ​ൾ കൂ​ട്ടു​കെ​ട്ടി​ൽ നി​ന്നും ര​ക്ഷി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ ക​മ്മി​റ്റി സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു. ഇ​ത്ത​ര​ത്തി​ലു​ള്ള സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ല​പ്പു​ഴ സൗ​ത്ത്, നോ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളി​ൽ പ്ര​തി​യാ​യ റി​യ​ൽ എ​സ്റ്റേ​റ്റ് ഏ​ജ​ന്‍റ് ഒ​നി​ഡ ക​ബീ​ർ എ​ന്ന ക​ബീ​ർ ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണെ​ന്നും ഇ​വ​ർ കു​റ്റ​പ്പെ​ടു​ത്തി. ഇ​യാ​ളെ അ​റ​സ്റ്റ്ചെ​യ്തു നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും ലോ​ക്ക​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നും സം​ഭ​വം ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് മു​ഖ്യ​മ​ന്ത്രി, ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി, ഡി​ജി​പി എ​ന്നി​വ​ർ​ക്ക് ജി​ല്ലാ ക​മ്മി​റ്റി പ​രാ​തി​യും ന​ല്കി. യോ​ഗം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു അ​പ്സ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ. സു​ഭാ​ഷ്, ന​സീ​ർ പു​ന്ന​യ്ക്ക​ൽ, എ.​വി. തോ​മ​സ്, സു​നി​ൽ മു​ഹ​മ്മ​ദ്, ടി​പ്പ്ടോ​പ്പ് ജ​ലീ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ണ്‍​വ​ൻ​ഷ​ൻ

ചേ​ർ​ത്ത​ല: ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ​മു​ന്ന​ണി എ​ക്സ​റെ മേ​ഖ​ലാ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​വി. ച​ന്ദ്ര​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​എം. ആ​രീ​ഫ് എം​പി മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി.