പൊ​തു നി​രീ​ക്ഷ​ക​ൻ ജി​ല്ല​യി​ലെ​ത്തി
Wednesday, November 25, 2020 10:01 PM IST
ആ​ല​പ്പു​ഴ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വ​ത​ന്ത്ര​വും നീ​തി​പൂ​ർ​വ​വും നി​ർ​ഭ​യ​വു​മു​ള്ള സ​മ്മ​തി​ദാ​നാ​വ​കാ​ശം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​യോ​ഗി​ച്ചി​ട്ടു​ള്ള പൊ​തു നി​രീ​ക്ഷ​ക​ൻ ജി​ല്ല​യി​ലെ​ത്തി. കാ​യി​ക യു​വ​ജ​ന​കാ​ര്യവ​കു​പ്പ് ഡ​യ​റ​ക്ട​ർ എ​സ്.​കെ. ജെ​റോ​മി​ക് ജോ​ർ​ജി​നെ​യാ​ണ് പൊ​തു​നി​രീ​ക്ഷ​ക​നാ​യി ജി​ല്ല​യി​ലേ​ക്ക് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.