ക​ട്ട​ച്ചി​റ​യി​ൽ യാ​ക്കോ​ബാ​യ വി​ശ്വാ​സി​ക​ൾ ഇ​ന്ന് ച​ങ്ങ​ല തീ​ർ​ക്കും
Saturday, November 28, 2020 10:25 PM IST
കാ​യം​കു​ളം: യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യ്ക്ക് നേ​രെ ന​ട​ക്കു​ന്ന നീ​തി​നി​ഷേ​ധ​ത്തി​നു, പ​ള്ളി കൈ​യേ​റ്റ​ങ്ങ​ൾ​ക്കും എ​തി​രെ, നി​യ​മ നി​ർ​മാ​ണം ന​ട​ത്തു​ന്ന​തു വ​രെ അ​നി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ത്ത​ണ​മെ​ന്ന യാ​ക്കോ​ബാ​യ സ​ഭ​യു​ടെ ആ​ഹ്വാ​ന​മ​നു​സ​രി​ച്ച് ക​ട്ട​ച്ചി​റ വ​ലി​യ പ​ള്ളി​ക്കു​മു​ന്നി​ൽ വി​ശ്വാ​സി​ക​ൾ ഇന്ന് വി​ശ്വാ​സ ച​ങ്ങ​ല തീ​ർ​ക്കും.

ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന വി​ശ്വാ​സ ച​ങ്ങ​ല പ​ള്ളി ട്ര​സ്റ്റി അ​ല​ക്സ് എം. ​ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫാ. ​റോ​യ് ജോ​ർ​ജ്, ഫാ. ​സ​ഞ്ജ​യ് ബാ​ബു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും. സ​ഭാ​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി ക​ട്ട​ച്ചി​റ​യി​ൽ യാ​ക്കോ​ബാ​യ ഇ​ട​വ​ക വി​ശ്വാ​സി​ക​ൾ സ​ഹ​ന സ​മ​ര​ത്തി​ലാ​ണ്.

ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് 39 ദി​വ​സം മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​ൻ ക​ഴി​യാ​തെ ഭ​വ​ന​ത്തി​ൽ പേ​ട​ക​ത്തി​ൽ സൂ​ക്ഷി​ച്ച സം​ഭ​വം വ​രെ ഉ​ണ്ടാ​യി​ട്ടു​ണ്ട് . തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്പി​ൽ ന​ട​ത്തി​യ സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​നൊ​ടു​വി​ലാ​ണ് സ​ർ​ക്കാ​ർ സെ​മി​ത്തേ​രി ഓ​ർ​ഡി​ന​ൻ​സ് ബി​ൽ പാ​സാ​ക്കി​യ​ത്.

എ​ന്നാ​ൽ ഓ​ർ​ഡി​ന​ൻ​സ് നി​ല​നി​ൽ​ക്കെ ക​ഴി​ഞ്ഞ​യാ​ഴ്ച നി​ര്യാ​ത​യാ​യ ക​ട്ട​ച്ചി​റ വ​ട്ട​പ്പ​റ​ന്പി​ൽ മ​റി​യാ​മ്മ സാ​മു​വ​ലി​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​ത് ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം ത​ട​യാ​ൻ ശ്ര​മി​ച്ചെ​ന്ന് യാ​ക്കോ​ബാ​യ വി​ഭാ​ഗം പ​റ​ഞ്ഞു. തു​ട​ർ​ന്ന് പോ​ലീ​സ് ഇ​ട​പെ​ട്ടാ​ണ് മൃ​ത​ദേ​ഹ സം​സ്കാ​രം ന​ട​ത്താ​ൻ ക​ഴി​ഞ്ഞ​തെ​ന്നും ഓ​ർ​ഡി​ന​ൻ​സി​ന് വി​രു​ദ്ധ​മാ​യി മൃ​ത​ദേ​ഹ സം​സ്കാ​രം ത​ട​ഞ്ഞ വൈ​ദി​ക​നെ​തിരേ കു​ടും​ബാം​ഗ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​ക്കും, ജി​ല്ലാ ക​ള​ക്ട​ർ​ക്കും പ​രാ​തി ന​ൽ​കി​യ​താ​യും യാ​ക്കോ​ബാ​യ വി​ഭാ​ഗം പ​റ​ഞ്ഞു.

പ​ള്ളി ട്ര​സ്റ്റി​ക്കു താ​ക്കോ​ൽ കൈ​മാ​റ​ണ​മെ​ന്നും, പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ത​ട​സ​പ്പെ​ടു​ത്ത​രു​തെ​ന്നു​മു​ള്ള ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ​ബെ​ഞ്ചി​ന്‍റെ വി​ധി ഉ​ണ്ടെ​ങ്കി​ലും ക​ട്ട ചി​റ​യി​ൽ ആ ​വി​ധി ന​ട​പ്പാ​ക്കി​യി​ല്ലെ​ന്നും യാ​ക്കോ​ബാ​യ വി​ഭാ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. കോ​ട​തി വി​ധി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് പ്ര​സ്താ​വി​ക്കു​ന്ന​വ​ർ ക​ട്ട​ച്ചി​റ​യി​ൽ ഹൈ​ക്കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും വ​രും​ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ക​യാ​ണ​ന്നും ഇ​ട​വ​ക മാ​നേ​ജിം​ഗ് ക​മ്മി​റ്റി അ​റി​യി​ച്ചു. തു​ട​ക്ക​മെ​ന്ന നി​ല​യി​ലാ​ണ് വി​ശ്വാ​സ ച​ങ്ങ​ല തീ​ർ​ക്കു​ന്ന​തെ​ന്നും വ​രും​ദി​വ​സ​ങ്ങ​ളി​ൽ വി​ശ്വാ​സി​ക​ൾ പ​ള്ളി​യി​ൽ പ്ര​വേ​ശി​ക്കു​മെ​ന്നും ട്ര​സ്റ്റി അ​ല​ക്സ് എം. ​ജോ​ർ​ജ് പ​റ​ഞ്ഞു.