പ്ര​ത്യേ​ക ബാ​ല​റ്റ് പേ​പ്പ​ർ വി​ത​ര​ണം ഉ​ട​ൻ
Monday, November 30, 2020 10:11 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് 19 പോ​സി​റ്റീ​വാ​യ​വ​ർ​ക്കും കോ​വി​ഡ് മൂ​ലം ക്വാ​റന്‍റൈനി​ലാ​യ​വ​ർ​ക്കും സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള പ്ര​ത്യേ​ക പോ​സ്റ്റ​ൽ ബാ​ല​റ്റ് പേ​പ്പ​ർ ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ജി​ല്ല​യി​ൽ പൂ​ർ​ത്തി​യാ​യി​വ​രു​ന്നു. സം​ശ​യ നി​വാ​ര​ണ​ത്തി​നാ​യി ക​ള​ക്‌ട റേ​റ്റി​ൽ പ്ര​ത്യേ​ക കോ​ൾ​സെ​ന്‍റ​റും ഏ​ർ​പ്പെ​ടു​ത്തി. കൂ​ടാ​തെ വോ​ട്ടെ​ടു​പ്പ് ദി​വ​സ​ത്തി​നു തൊ​ട്ടു​മു​ന്പു​ള്ള ദി​വ​സ​മാ​യ ഏ​ഴി​നു വൈ​കു​ന്നേ​രം മൂ​ന്നു​വ​രെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന, ത​പാ​ൽ വോ​ട്ട് ചെ​യ്യു​ന്ന​തി​ന് ആ​ഗ്ര​ഹി​ക്കു​ന്ന പ്ര​ത്യേ​ക വി​ഭാ​ഗം സ​മ്മ​തി​ദാ​യ​ക​ർ​ക്കാ​ണ് പ്ര​ത്യേ​ക പോ​സ്റ്റ​ൽ ബാ​ല​റ്റ് പേ​പ്പ​ർ വ​ഴി വോ​ട്ടു​ചെ​യ്യാ​ൻ അ​വ​സ​രം. വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ക്കു​ന്ന​തി​നു തൊ​ട്ടു​മു​ന്പു​ള്ള ദി​വ​സം വൈ​കു​ന്നേ​രം മൂ​ന്നി​നു ശേ​ഷം വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ​യു​ള്ള സ​മ​യ​ത്ത് സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള പ്ര​ത്യേ​ക വി​ഭാ​ഗം സ​മ്മ​തി​ദാ​യ​ക​ർ​ക്ക് വോ​ട്ടെ​ടു​പ്പി​ന് അ​വ​സാ​ന മ​ണി​ക്കൂ​റി​ൽ ബ​ന്ധ​പ്പെ​ട്ട പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ നേ​രി​ട്ട് വോ​ട്ടു​ചെ​യ്യു​ന്ന​തി​നും അ​ർ​ഹ​ത​യു​ണ്ട്.
ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ൽനി​ന്നും പ്ര​ത്യേ​ക വി​ഭാ​ഗം സ​മ്മ​തി​ദാ​യ​ക​രു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ട്ടി​ക ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജി​ല്ലാ​ ക​ള​ക്ട​ർ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തു ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഉ​ട​ൻ​ത​ന്നെ വ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യും.
പ്ര​ത്യേ​ക പോ​സ്റ്റ​ൽ ബാ​ല​റ്റ് പേ​പ്പ​ർ ല​ഭി​ച്ച സ​മ്മ​തി​ദാ​യ​ക​ൻ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലെ​ത്തി വോ​ട്ടു​രേ​ഖ​പ്പെ​ടു​ത്തു​ന്നി​ല്ല എ​ന്നു വ​ര​ണാ​ധി​കാ​രി ഉ​റ​പ്പു​വ​രു​ത്തും. സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള പ്ര​ത്യേ​ക വി​ഭാ​ഗം സ​മ്മ​തി​ദാ​യ​ക​ർ​ക്ക് പ്ര​ത്യേ​ക പോ​സ്റ്റ​ൽ ബാ​ല​റ്റ് പേ​പ്പ​ർ എ​ത്തി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​രെ​യും പോ​ളിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​രെ​യും ക​ള​ക്ട​ർ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. പ്ര​ത്യേ​ക പോ​സ്റ്റ​ൽ ബാ​ല​റ്റ് പേ​പ്പ​റു​ക​ൾ എ​ത്തി​ക്കു​ന്ന​തി​നും ശേ​ഖ​രി​ക്കു​ന്ന​തി​നും വ​ര​ണാ​ധി​കാ​രി​യാ​ണ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്യു​ക. പ്ര​ത്യേ​ക പോ​ളിം​ഗ് ഓ​ഫീ​സ​ർ ന​ൽ​കു​ന്ന പ്ര​ത്യേ​ക പോ​സ്റ്റ​ൽ ബാ​ല​റ്റ് പേ​പ്പ​ർ ഒ​പ്പി​ട്ടു വാ​ങ്ങു​ന്ന​തി​നോ നി​ര​സി​ക്കു​ന്ന​തി​നോ സ​മ്മ​തി​ദാ​യ​ക​ന് അ​വ​കാ​ശമുണ്ട്. പ്ര​ത്യേ​ക വി​ഭാ​ഗം സ​മ്മ​തി​ദാ​യ​ക​ൻ വോ​ട്ടിം​ഗി​ന്‍റെ ര​ഹ​സ്യ​സ്വ​ഭാ​വം കാ​ത്തു​സൂ​ക്ഷി​ച്ച് വ്യ​വ​സ്ഥ​ക​ൾ പാ​ലി​ച്ച് വോ​ട്ടു​രേ​ഖ​പ്പെ​ടു​ത്ത​ണം. വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം പ്ര​ത്യേ​ക പോ​സ്റ്റ​ൽ ബാ​ല​റ്റ് പേ​പ്പ​ർ അ​ട​ങ്ങു​ന്ന ക​വ​ർ വ​ര​ണാ​ധി​കാ​രി​ക്കു ന​ൽ​കു​ന്ന​തി​നാ​യി പ്ര​ത്യേ​ക പോ​ളിം​ഗ് ഓ​ഫീ​സ​ർ​ക്ക് കൈ​മാ​റാം. ഇ​തി​നു ര​സീ​ത് ന​ൽ​കും. ഇ​ങ്ങ​നെ കൈ​മാ​റാ​ൻ തീ​രു​മാ​നി​ക്കാ​ത്ത​പ​ക്ഷം പോ​ളിം​ഗ് ഓ​ഫീ​സ​ർ​ക്ക് കൈ​പ്പ​റ്റ് ര​സീ​ത് ന​ൽ​ക​ണം. ഇ​ങ്ങ​നെ​യു​ള്ള പ്ര​ത്യേ​ക വി​ഭാ​ഗം സ​മ്മ​തി​ദാ​യ​ക​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ പോ​സ്റ്റ​ൽ ബാ​ല​റ്റ് പേ​പ്പ​റും മ​റ്റു ഫോ​മു​ക​ളും ര​ജി​സ്‌റ്റേർഡ് ത​പാ​ൽ വ​ഴി​യോ ച​ട്ട​പ്ര​കാ​ര​മു​ള്ള മ​റ്റേ​തെ​ങ്കി​ലും മാ​ർ​ഗത്തി​ലൂ​ടെ വ​ര​ണാ​ധി​കാ​രി​ക്ക് ആ ​പ്ര​ത്യേ​ക വാ​ർ​ഡി​ലെ വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ക്കു​ന്ന​തി​നു നി​ശ്ച​യി​ച്ചി​ട്ടു​ള്ള സ​മ​യ​ത്തി​നു മു​ന്പാ​യി എ​ത്തി​ക്ക​ണം. ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​രെ​യും പോ​ളിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​രു​ടെ​യും 90 സം​ഘ​ങ്ങ​ളെ ജി​ല്ല​യി​ൽ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. 180 പേ​രെ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ നി​യോ​ഗി​ച്ച​ത്. പ്ര​ത്യേ​ക വി​ഭാ​ഗം സ​മ്മ​തി​ദാ​യ​ക​രു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ ദുരീ​ക​ര​ണ​ത്തി​ന് ജി​ല്ലാ​ത​ല കോ​ൾ സെ​ന്‍റ​റു​മാ​യി ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍: 0477 2251675, 8747087273.