പാ​റേ​ൽ മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ അ​മ​ലോ​ത്ഭ​വ തി​രു​നാ​ളി​ന് ഇ​ന്നു കൊ​ടി​യേ​റും
Monday, November 30, 2020 10:15 PM IST
ച​ങ്ങ​നാ​ശേ​രി: പാ​റേ​ൽ മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ അ​മ​ലോ​ത്ഭ​വ തി​രു​നാ​ളി​ന് ഇ​ന്നു കൊടി​യേ​റും. വൈ​കു​ന്നേ​രം 3.55ന് ​അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ളും തീ​ർ​ഥാ​ട​നകേ​ന്ദ്രം റെ​ക്‌ട​റു​മാ​യ മോ​ണ്‍.​ ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ൽ കൊ​ടി​യേ​റ്റ് ക​ർ​മം നി​ർ​വ​ഹി​ക്കും. നാ​ലി​ന് മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, 4.15ന് ​വ​ച​ന​പ്ര​ഘോ​ഷ​ണം -ഫാ. ​ഫി​ലി​പ്പോ​സ് കാ​പ്പി​ത്തോ​ട്ടം. 4.45ന് ​വി​ശു​ദ്ധ​കു​ർ​ബാ​ന-ഫാ.​ ജോ​സ​ഫ് ച​ന്പ​ക്കു​ള​ത്തി​ൽ. 6.30ന് ​വി​ശു​ദ്ധ​കു​ർ​ബാ​ന, മ​ധ്യ​സ്ഥപ്രാ​ർ​ഥ​ന​ -ഫാ.​ തോ​മ​സ് തൈ​ക്കാ​ട്ടു​ശേ​രി​ൽ. രാ​ത്രി 7.30ന് ​ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം. ഇ​ന്ന് രാ​വി​ലെ ഏ​ഴി​ന് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ, 11ന് ​ളാ​യി​ക്കാ​ട് ഇ​ട​വ​ക​ക​ളി​ൽനി​ന്നു​ള്ള തീ​ർ​ഥാ​ട​ക​ർ എ​ത്തി​ച്ചേ​രും.
ഏ​ഴു​വ​രെ തീ​യ​തി​ക​ളി​ൽ രാ​വി​ലെ 5.30, 7.30, 9.30, 11.30, വൈ​കു​ന്നേ​രം 4.45, 6.30 എ​ന്നീ സ​മ​യ​ങ്ങ​ളി​ൽ വി​ശു​ദ്ധ​കു​ർ​ബാ​ന​യും മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യും രാ​ത്രി 7.30ന് ​ജ​പ​മാ​ല പ്ര​ദ​ക്ഷി​ണ​വും രാ​വി​ലെ ഏ​ഴി​നും 11നും ​വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള തീ​ർ​ഥാ​ട​ന​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും. ഏ​ഴി​ന് രാ​ത്രി 7.30ന് ​കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം ന​ട​ക്കും.
പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ എ​ട്ടി​ന് രാ​വി​ലെ 5.30ന് ​അ​തി​രൂ​പ​താ ​സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ലും 7.30ന് ​ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​വും വി​ശു​ദ്ധ​കു​ർ​ബാ​ന അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും. 9.30ന് ​തി​രു​നാ​ൾ റാ​സ -ഫാ.​ ഡൊ​മി​നി​ക് സാ​വി​യോ കൊല്ല​റേ​ട്ട്. സ​ന്ദേ​ശം -ഫാ.​ ഷി​നോ​യി പൂ​പ്പ​ള്ളി​ൽ.
12ന് ​വി​ശു​ദ്ധ​കു​ർ​ബാ​ന ഇ​ട​വ​ക​ക്കാ​രാ​യ വൈ​ദി​ക​രും ഇ​ട​വ​ക​യി​ൽ ശു​ശ്രൂ​ഷ ചെ​യ്ത വൈ​ദി​ക​രും കാ​ർ​മി​ക​രാ​യി​രി​ക്കും. ഫാ.​ എ​മി​ൽ പു​ന്നാ​ടം​പാ​ക്ക​ൽ മു​ഖ്യ കാ​ർ​മി​ക​നാ​യി​രി​ക്കും. 2.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന -ഫാ.​ ജോ​സ​ഫ് ക​ട​വി​ൽ, 4.30ന് ​വി​ശു​ദ്ധ​കു​ർ​ബാ​ന, സ​ന്ദേ​ശം- ഫാ.​ ആ​ന്‍റ​ണി കാ​ച്ചാം​കോ​ട്. ആ​റി​ന് കു​രി​ശും​മൂ​ട് ക​വ​ല​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. 13ന് ​കൊ​ടി​യി​റ​ക്കു തി​രു​നാ​ൾ. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് തി​രുക്ക​ർ​മ​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.