പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം: പ്ര​ത്യേ​ക സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കും
Tuesday, December 1, 2020 10:15 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് രോ​ഗവ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ട​ക്കു​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണകേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​ത്യേ​ക സം​വി​ധാ​നം ഒ​രു​ക്കും. ജി​ല്ല​യി​ലെ 12 ബ്ലോ​ക്കു​ക​ളി​ലും ആ​റു​ ന​ഗ​ര​സ​ഭ​ക​ളി​ലും ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന വി​ത​ര​ണകേ​ന്ദ്ര​ങ്ങ​ളി​ലും കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ത്യേ​ക സ്ക്രീ​നിം​ഗ് സം​വി​ധാ​നം ഉ​ണ്ടാ​കും. ഡി​സം​ബ​ർ ഏ​ഴി​നു രാ​വി​ലെ എ​ട്ടു​മു​ത​ലാ​ണ് പോ​ളിം​ഗ് സാ​മ​ഗ്രി​ക​ൾ വി​ത​ര​ണം ചെ​യ്യു​ക. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​രോ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും വി​ത​ര​ണകേ​ന്ദ്ര​ത്തി​ൽ പ്ര​ത്യേ​ക സ​മ​യം അ​നു​വ​ദി​ക്കും. തി​ര​ക്ക് ഒ​ഴി​വാ​ക്കാ​നാ​ണ് ഈ ​ക്ര​മീ​ക​ര​ണം.
പോ​ളിം​ഗ് സാ​മ​ഗ്രി​ക​ൾ കൈ​പ്പ​റ്റാ​ൻ എ​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ തെ​ർ​മ​ൽ സ്കാ​ന​ർ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധി​ച്ച ശേ​ഷം രോ​ഗല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​രെ ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ന് വി​ധേ​യ​മാ​ക്കും. വി​ത​ര​ണകേ​ന്ദ്ര​ത്തി​നു സ​മീ​പ​മു​ള്ള സി​എ​ച്ച്സി​ക​ളി​ലോ അ​ല്ലാ​ത്ത​പ​ക്ഷം ഇ​തി​നാ​യി ക്ര​മീ​ക​രി​ക്കു​ന്ന മൊ​ബൈ​ൽ കി​യോ​സ്കി​ലോ ഇ​വ​ർ​ക്കാ​യി ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് സൗ​ക​ര്യം ഉ​റ​പ്പാ​ക്കും. രോ​ഗല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടും ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ൽ നെ​ഗ​റ്റീ​വ് ആ​വു​ന്ന​വ​രെ ആ​ർ​റ്റി​പി​സി​ആ​ർ ടെ​സ്റ്റി​ന് വി​ധേ​യ​മാ​ക്കും. ഈ ​കാ​ര്യ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സം​ഘ​ങ്ങ​ളെ വി​ത​ര​ണകേ​ന്ദ്ര​ങ്ങ​ളി​ൽ നി​യോ​ഗി​ക്കും.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്ന​ത് ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ മെ​ഡി​ക്ക​ൽ ടീ​മു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി അ​ടു​ത്തദി​വ​സം ത​ന്നെ പ്ര​ത്യേ​ക യോ​ഗം ചേ​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കുവേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കും. വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽനി​ന്നും ഉ​ദ്യോ​ഗ​സ്ഥ​രെ ടെ​സ്റ്റി​ന് എ​ത്തി​ക്കാ​നാ​യി പ്ര​ത്യേ​ക വാ​ഹ​ന സൗ​ക​ര്യ​വും അ​വ​ശ്യ സ​ർ​വീ​സി​നാ​യി ആം​ബു​ല​ൻ​സു​ക​ളു​ടെ സേ​വ​ന​വും ഉ​റ​പ്പാ​ക്കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന പ്ര​ത്യേ​ക യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.

സ്പെ​ഷ​ൽ പോ​ളിം​ഗ്
ഓ​ഫീ​സ​ർ,​അ​സി​സ്റ്റ​ന്‍റു​മാ​ർ ഇ​ന്ന് ഹാ​ജ​രാ​ക​ണം

ജി​ല്ല​യി​ൽ സ്പെ​ഷ​ൽ ബാ​ല​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്പെ​ഷൽ പോ​ളിം​ഗ് ഓ​ഫീ​സ​ർ/​സ്പെ​ഷൽ പോ​ളിം​ഗ് അ​സി​സ്റ്റ​ന്‍റ്മാ​രാ​യി (എ​സ്പി​ഒ/​എ​സ്പി​എ ) നി​യോ​ഗി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ, ഈ ​ജോ​ലി​യി​ൽനി​ന്നും അ​വ​രെ ഒ​ഴി​വാ​ക്കി​യ​താ​യി രേ​ഖാ​മൂ​ലം അ​റി​യി​പ്പ് ല​ഭി​ച്ചി​ട്ടി​ല്ലെ​ങ്കി​ൽ, ഇ​ന്നു 11നു ​മു​ന്പാ​യി ബ​ന്ധ​പ്പെ​ട്ട റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​ർ മു​ന്പാ​കെ ഹാ​ജ​രാ​ക​ണം. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ ഇ​പ്ര​കാ​രം ഹാ​ജ​രാ​കു​ന്ന​തി​ൽനി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ള്ളതാ​ണ്. ഉ​ത്ത​ര​വ് അ​നു​സ​രി​ക്കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ അ​റ​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​മാ​നു​സൃ​ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജി​ല്ല ക​ള​ക്ട​ർ അ​റി​യി​ച്ചു.

പോ​സ്റ്റ​ൽ ബാ​ല​റ്റ്
അ​പേ​ക്ഷ ബ്ലോ​ക്ക്
വ​ര​ണാ​ധി​കാ​രി​ക്ക് ന​ൽ​ക​ണം

ജി​ല്ലാ പ​ഞ്ചാ​യ​ത്ത്-​പ​ഞ്ചാ​യ​ത്ത് -ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ൾ​ക്കാ​യു​ള്ള അ​പേ​ക്ഷ ബ​ന്ധ​പ്പെ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് ന​ൽ​ക​ണ​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ കൂ​ടി​യാ​യ ക​ളക്ട​ർ അ​റി​യി​ച്ചു. ന​ഗ​ര​സ​ഭ​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​സ്റ്റ​ൽ ബാ​ല​റ്റി​നാ​യു​ള്ള അ​പേ​ക്ഷ ബ​ന്ധ​പ്പെ​ട്ട ന​ഗ​ര​സ​ഭാ വ​ര​ണാ​ധി​കാ​രി​ക്ക് ന​ൽ​ക​ണം.