സ്ഥാ​നാ​ർ​ഥി​യാ​യ ക​ണ്ട​ക്ട​റെ ജീ​വ​ന​ക്കാ​ർ ആ​ദ​രി​ച്ചു
Tuesday, December 1, 2020 10:20 PM IST
മാ​വേ​ലി​ക്ക​ര: സ്ഥാ​നാ​ർ​ഥി​യാ​യ ക​ണ്ട​ക്ട​റെ ബ​സ് ജീ​വ​ന​ക്കാ​ർ ആ​ദ​രി​ച്ചു. മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ലാ​ണ് വ്യ​ത്യ​സ്ത​മാ​യ ആ​ദ​ര​വ് ന​ട​ന്ന​ത്. ചു​ന​ക്ക​ര പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ചു​ന​ക്ക​ര വ​ട​ക്ക് ക​റു​കു​വി​ള പ​ടീ​റ്റ​തി​ൽ ജി. ​ജോ​സി​ന് (49) ആ​ണു സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ഇ​ന്ന​ലെ ആ​ദ​ര​വ് ന​ൽ​കി​യ​ത്. 20 വ​ർ​ഷ​മാ​യി ക​ണ്ട​ക്ട​റാ​യി ജോ​ലി ചെ​യ്യു​ന്ന ജോ​സ് ഇ​പ്പോ​ൾ പ​ത്ത​നം​തി​ട്ട-​ഹ​രി​പ്പാ​ട് റൂ​ട്ടി​ൽ ഓ​ടു​ന്ന ശി​വ​ശ​ക്തി ബ​സി​ലാ​ണു ജോ​ലി ചെ​യ്യു​ന്ന​ത്. സ്റ്റാ​ൻ​ഡി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബ​സ് ഉ​ട​മ ഡി. ​വി​നോ​ദ്, മ​റ്റു ജീ​വ​ന​ക്കാ​രാ​യ അ​ജ​യ​കു​മാ​ർ, അ​ജി​ത്, വി​ജി​ത്, സു​ജി​ത്, ആ​ൽ​ഫി, അ​ജി​ത് കു​മാ​ർ എ​ന്നി​വ​ർ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.