ഇ​ന്‍റ​ർസെ​പ്റ്റ​ർ പ​രി​ശോ​ധ​ന​യ്ക്കി​ടെ​ മ​ട​ക്കി​വയ്​ക്കാ​വു​ന്ന ന​ന്പ​ർപ്ലേ​റ്റു​മായി ര​ണ്ടു ബൈ​ക്കു​ക​ൾ പിടികൂടി
Wednesday, December 2, 2020 10:13 PM IST
അ​ന്പ​ല​പ്പു​ഴ: മ​ട​ക്കി​വയ്​ക്കാ​വു​ന്ന ത​ര​ത്തി​ലു​ള്ള ന​ന്പ​ർ പ്ലേ​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ച ര​ണ്ടു ബൈ​ക്കു​ക​ൾ മോ​ട്ടോ​ർ വാ​ഹ​നവ​കു​പ്പ് പ​രി​ശോ​ധ​ന​യ്ക്കി​ടെ പി​ടി​കൂ​ടി. 16 വ​യ​സു​കാ​ര​ൻ ഓ​ടി​ച്ച സ്കൂ​ട്ട​റും പ​രി​ശോ​ധ​ന​യ്ക്കി​ടെ പി​ടി​കൂ​ടി. നീ​ർ​ക്കു​ന്നം ഭാ​ഗ​ത്ത് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഇ​ന്‍റ​ർസെ​പ്റ്റ​ർ പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ബൈ ക്കുകൾ പിടികൂടിയത്. പ​രി​ശോ​ധ​ന​യ്ക്കി​ടെ കൈകാ​ണി​ച്ചെ​ങ്കി​ലും ബൈ​ക്ക് നി​ർ​ത്താ​തെ പോ​കു​ക​യാ​യി​രു​ന്നു.​

എ​ന്നാ​ൽ വാ​ഹ​ന​ത്തി​ന്‍റെ ന​ന്പ​ർ ഇ​ന്‍റ​ർസെ​പ്റ്റ​ർ വാ​ഹ​ന​ത്തി​ൽ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന കാ​മ​റ​യി​ൽ പ​തി​ഞ്ഞി​രു​ന്നു.​ തു​ട​ർ​ന്ന് ഈ ​ന​ന്പ​രി​ൽ നി​ന്ന് ആ​ർസി ബു​ക്കി​ൽ ല​ഭി​ച്ച മേ​ൽ​വി​ലാ​സ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ട​മ​സ്ഥ​നെ ബ​ന്ധ​പ്പെ​ട്ടു. പി​ന്നീ​ടാ​ണ് ബൈ​ക്ക് ഓ​ടി​ച്ച ആ​ല​പ്പു​ഴ ആ​ലി​ശേ​രി അ​ര​യ​ൻ പ​റ​ന്പ് വീ​ട്ടി​ൽ ആ​ദ​ർ​ശ് എ​ത്തി​യ​ത്.

ന്യൂ ​ജ​ന​റേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഈ ​ബൈ​ക്കി​ന്‍റെ പി​ൻഭാ​ഗ​ത്തെ ന​ന്പ​ർ പ്ലേ​റ്റ് മ​ട​ക്കിവയ്​ക്കാ​വു​ന്ന ത​ര​ത്തി​ലാ​ണ് ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്.​ ഇ​തേരീ​തി​യി​ലു​ള്ള മ​റ്റൊ​രു ബൈ​ക്കും പ​രി​ശോ​ധ​ന​യ്ക്കി​ടെ പി​ടി​കൂ​ടി. കു​റ്റ​കൃ​ത്യ​ങ്ങ​ൾ ന​ട​ത്താ​നാ​ണ് യു​വാ​ക്ക​ൾ ഇ​ത്ത​ര​ത്തി​ലു​ള്ള ന​ന്പ​ർ പ്ലേ​റ്റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ജി​ഷോ​ർ പ​റ​ഞ്ഞു.

16 വ​യ​സു​കാ​ര​ൻ സ്കൂ​ട്ട​ർ ഓ​ടി​ച്ച കേ​സി​ൽ ആ​ർസി ബു​ക്ക് ഉ​ട​മ​സ്ഥ​നാ​യ നീ​ർ​ക്കു​ന്നം ചാ​ണ​യി​ൽ ന​ജീ​മയ്​ക്കെ​തി​രേ കേ​സെ​ടു​ത്ത​താ​യും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.​

ആ​ർ​സി ഒ​രു വ​ർ​ഷ​ത്തേ​ക്ക് റ​ദ്ദ് ചെ​യ്യു​മെ​ന്നും വാ​ഹ​ന​മോ​ടി​ച്ച കു​ട്ടി​ക്ക് 25 വ​യ​സുവ​രെ ലൈ​സ​ൻ​സ് ന​ൽ​കി​ല്ലെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.​ പ്രാ​യപൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ൾ വാ​ഹ​ന​മോ​ടി​ച്ചാ​ൽ ര​ക്ഷാ​ക​ർ​ത്താ​വി​ന് മൂന്നുവ​ർ​ഷം ത​ട​വും 25,000 രൂ​പ പി​ഴ​യും ലഭിക്കാ​മെ​ന്നാ​ണ് പു​തി​യ നി​യ​മം. അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ശ​ര​ണ്‍കു​മാ​ർ എ​സ്.​എ​ൻ, അ​നു​കെ.​ ച​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.