സം​വ​ര​ണ സം​ര​ക്ഷ​ണ മു​ന്നേ​റ്റ യാ​ത്ര തു​ട​ങ്ങി
Sunday, January 24, 2021 10:11 PM IST
മു​ണ്ട​ക്ക​യം: പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ങ്ങ​ളു​ടെ ഭ​ര​ണ​ഘ​ട​നാ​ധി​ഷ്ഠിത​മാ​യ സം​വ​ര​ണാ​നു​കൂ​ല്യ​ങ്ങ​ള്‍ അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ന്ന വി​ധ​ത്തി​ല്‍ കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ സ്വീ​ക​രി​ച്ചു​വ​രു​ന്ന സം​വ​ര​ണ ന​യ സ​മീ​പ​ന​ങ്ങ​ള്‍​ക്കെ​തി​രേ അ​ഖി​ല തി​രു​വി​താം​കൂ​ര്‍ മ​ല​യ​ര​യ മ​ഹാ സ​ഭ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​പി. കൃ​ഷ്ണ​ന്‍ ന​യി​ക്കു​ന്ന സം​വ​ര​ണ സം​ര​ക്ഷ​ണ യാ​ത്ര​യു​ടെ ഉ​ദ്ഘാ​ട​നം പു​ഞ്ച​വ​യ​ലി​ല്‍ പി.​സി. ജോ​ര്‍​ജ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.
സം​വ​ര​ണ സം​ര​ക്ഷ​ണ യാ​ത്ര കോ​ട്ട​യം ഇ​ടു​ക്കി എ​റ​ണാ​കു​ളം പ​ത്ത​നം​തി​ട്ട എ​ന്നീ ജി​ല്ല​ക​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തും. ഇ​ന്നു കോ​ട്ട​യം ജി​ല്ല​യി​ലും 31, ഫെ​ബ്രു​വ​രി ഒ​ന്ന് തീ​യ​തി​ക​ളി​ല്‍ ഇ​ടു​ക്കി ജി​ല്ല​യി​ലും പ​ര്യ​ട​നം പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം മ​റ്റ് ജി​ല്ല​ക​ളി​ലും പ​ര്യ​ട​നം ന​ട​ത്തും.
ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മോ​ഹ​ന്‍​ദാ​സ്‌ പ​ഴു​മ​ല, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ബി. ശ്രീ​നി​വാ​സ​ന്‍, മ​ല​യ​ര​യ ക്രി​സ്ത്യ​ന്‍ ഫെ​ഡ​റേ​ഷ​ന്‍ സo​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ്‌ ജേ​ക്ക​ബ്‌, മ​ല​വ​ര്‍​ഗ മ​ഹാ​ജ​ന സം​ഘം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​കെ. സു​കു, കേ​ര​ളാ ഉ​ള്ളാ​ട മ​ഹാ​സ​ഭ അം​ഗം ബി​ജു മ​ണി​മ​ല, മൂ​പ്പ​ന്‍ കൗ​ണ്‍​സി​ല്‍ സം​സ്ഥാ​ന കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ബേ​ബി​പൗ​ലോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.