സി-​വി​ജി​ൽ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​ം
Wednesday, March 3, 2021 11:47 PM IST
കോ​​ട്ട​​യം: തെ​​ര​​ഞ്ഞെ​​ടു​​പ്പു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പെ​​രു​​മാ​​റ്റ​​ച്ച​​ട്ട ലം​​ഘ​​നം ശ്ര​​ദ്ധ​​യി​​ൽ പെ​​ട്ടാ​​ൽ അ​​തി​​വേ​​ഗം അ​​ധി​​കാ​​രി​​ക​​ളു​​ടെ ശ്ര​​ദ്ധ​​യി​​ൽ പെ​​ടു​​ത്താ​​ൻ സ​​ഹാ​​യ​​ക​​മാ​​യ സി-​​വി​​ജി​​ൽ മൊ​​ബൈ​​ൽ ആ​​പ്ലി​​ക്കേ​​ഷ​​ൻ പ്ര​​വ​​ർ​​ത്ത​​ന​​സ​​ജ്ജ​​മാ​​യി.
പ​​ണം, മ​​ദ്യം, ല​​ഹ​​രി, പാ​​രി​​തോ​​ഷി​​ക​​ങ്ങ​​ൾ എ​​ന്നി​​വ​​യു​​ടെ വി​​ത​​ര​​ണം, ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്ത​​ൽ, മ​​ത​​സ്പ​​ർ​​ധ​​യു​​ണ്ടാ​​ക്കു​​ന്ന പ്ര​​സം​​ഗ​​ങ്ങ​​ൾ, പെ​​യ്ഡ് ന്യൂ​​സ്, വോ​​ട്ട​​ർ​​മാ​​ർ​​ക്ക് സൗ​​ജ​​ന്യ യാ​​ത്ര​​യൊ​​രു​​ക്ക​​ൽ, വ്യാ​​ജ വാ​​ർ​​ത്ത​​ക​​ൾ, അ​​ന​​ധി​​കൃ​​ത​​മാ​​യി പ്ര​​ചാ​​ര​​ണ സാ​​മ​​ഗ്രി​​ക​​ൾ പ​​തി​​ക്കു​​ക തു​​ട​​ങ്ങി പൊ​​രു​​മാ​​റ്റ​​ച്ച​​ട്ട ലം​​ഘ​​ന​​ത്തി​​ന്‍റെ പ​​രി​​ധി​​യി​​ൽ വ​​രു​​ന്ന ഏ​​തു പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കെ​​തി​​രെ​​യും പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്ക് ഈ ​​സം​​വി​​ധാ​​ന​​ത്തി​​ലൂ​​ടെ പ​​രാ​​തി ന​​ൽ​​കാം. പ്ലേ ​​സ്റ്റോ​​റി​​ൽ​​നി​​ന്നും ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്യു​​ന്ന ആ​​പ്ലി​​ക്കേ​​ഷ​​നി​​ൽ ത​​ത്സ​​മ​​യ ചി​​ത്ര​​ങ്ങ​​ൾ, ര​​ണ്ടു മി​​നി​​റ്റു വ​​രെ ദൈ​​ർ​​ഘ്യ​​മു​​ള്ള വീ​​ഡി​​യോ​​ക​​ൾ, ശ​​ബ്ദ​​രേ​​ഖ​​ക​​ൾ എ​​ന്നി​​വ​​യും സ​​മ​​ർ​​പ്പി​​ക്കാ​​നാ​​കും. ഫോ​​ട്ടോ​​യോ വീ​​ഡി​​യോ​​യോ ഓ​​ഡി​​യോ​​യോ എ​​ടു​​ത്ത​​ശേ​​ഷം അ​​ഞ്ചു മി​​നി​​റ്റി​​നു​​ള്ളി​​ൽ പ​​രാ​​തി സ​​മ​​ർ​​പ്പി​​ച്ചി​​രി​​ക്ക​​ണം. ഫോ​​ണി​​ൽ നേ​​ര​​ത്തെ സ്റ്റോ​​ർ ചെ​​യ്തി​​ട്ടു​​ള്ള വീ​​ഡി​​യോ​​ക​​ളും ഫോ​​ട്ടോ​​ക​​ളും സി- ​​വി​​ജി​​ലി​​ൽ അ​​പ്‌​ലോ​​ഡ് ചെ​​യ്യാ​​നാ​​വി​​ല്ല.