ചൂ​​​ടു​​​പ​​​ക​​​രാ​​​ൻ പാ​​​ർ​​​ട്ടി​​കൊ​​​ടി​​​ക​​​ളും തോ​​​ര​​​ണ​​​ങ്ങ​​​ളും റെ​​​ഡി; സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ കാ​​​ത്ത് ച​​​ങ്ങ​​​നാ​​​ശേ​​​രി
Friday, March 5, 2021 10:54 PM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നു ചൂ​​​ടു​​​പ​​​ക​​​രാ​​​ൻ പാ​​​ർ​​​ട്ടി ചി​​​ഹ്ന​​​ങ്ങ​​​ൾ പ​​​തി​​​പ്പി​​​ച്ച കൊ​​​ടി​​​ക​​​ളും തൊ​​​പ്പി​​​ക​​​ളും തോ​​​ര​​​ണ​​​ങ്ങ​​​ളും റെ​​​ഡി. ച​​​ങ്ങ​​​നാ​​​ശേ​​​രി ഒ​​​ന്നാം​​​ന​​​ന്പ​​​ർ ബ​​​സ് സ്റ്റാ​​​ൻ​​​ഡി​​​നു സ​​​മീ​​​പ​​​മു​​​ള്ള വ്യാ​​​പാ​​​ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണ് പാ​​​ർ​​​ട്ടി ചി​​​ഹ്ന​​​ങ്ങ​​​ൾ പ​​​തി​​​പ്പി​​​ച്ച കൊ​​​ടി​​​ക​​​ളും മാ​​​സ്കു​​​ക​​​ളും മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ൾ പ​​​തി​​​പ്പി​​​ച്ച ബാ​​​ന​​​റു​​​ക​​​ളും വി​​​ൽ​​​പ്പ​​​ന​​​യ്ക്കു സ​​​ജ്ജ​​​മാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്. കോ​​​ണ്‍​ഗ്ര​​​സ്, സി​​​പി​​​എം, ബി​​​ജെ​​​പി തു​​​ട​​​ങ്ങി​​​യ പ്ര​​​ധാ​​​ന പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ ചി​​​ഹ്ന​​​ങ്ങ​​​ളും കൊ​​​ടി​​​ക​​​ളു​​​മാ​​​ണ് ഇ​​​വി​​​ടെ​​​യു​​​ള്ള​​​ത്.

ചി​​​ഹ്ന​​​ങ്ങ​​​ളും കൊ​​​ടി​​​ക​​​ളും വി​​​ല്പ​​​ന​​​യ്ക്കു സ​​​ജ്ജ​​​മാ​​​യെ​​​ങ്കി​​​ലും മു​​​ന്ന​​​ണി​​​ക​​ൾ സീ​​​റ്റു ധാ​​​ര​​​ണ​​​യി​​​ലെ​​​ത്താ​​​ത്ത​​​തു​​​മൂ​​​ലം ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യി​​​ലെ സ്ഥാ​​​നാ​​​ർ​​​ഥി പ്ര​​​ഖ്യാ​​​പ​​​നം നീ​​​ളു​​​ക​​​യാ​​​ണ്. യു​​​ഡി​​​എ​​​ഫി​​​ൽ കേ​​​ര​​​ള​ കോ​​​ണ്‍​ഗ്ര​​​സ് ജോ​​​സ​​​ഫി​​​നൊ​​​പ്പം കോ​​​ണ്‍​ഗ്ര​​​സും എ​​​ൽ​​​ഡി​​​എ​​​ഫി​​​ൽ ജ​​​നാ​​​ധി​​​പ​​​ത്യ കേ​​​ര​​​ള​ കോ​​​ണ്‍​ഗ്ര​​​സും കേ​​​ര​​​ള​ കോ​​​ണ്‍​ഗ്ര​​​സ് എ​​​മ്മും ഒ​​​പ്പം സി​​​പി​​​ഐ​​​യും സീ​​​റ്റ് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​താ​​​ണ് മു​​​ന്ന​​​ണി​​​ക​​​ളി​​​ലെ ത​​​ർ​​​ക്കം അ​​​യ​​​യാ​​​തെ തു​​​ട​​​രു​​​ന്ന​​​ത്.