പ​​ന​​ച്ചി​​ക്കാ​​ട്ട് വൈ​​ദ്യു​​തി ത​​ട​​സം പ​തി​വാ​കു​​ന്ന​​താ​​യി പ​​രാ​​തി
Friday, April 9, 2021 11:58 PM IST
ചി ​​ങ്ങ​​വ​​നം: പ​​ന​​ച്ചി​​ക്കാ​​ട്ടും സ​​മീ​​പ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും വൈ​​ദ്യു​​തി ത​​ട​​സം പ​തി​വാ​കു​​ന്ന​​താ​​യി പ​​രാ​​തി. ചെ​​റി​​യ മ​​ഴ​​യി​​ലും കാ​​റ്റ​​ത്തും ത​​ട​​സ​​പ്പെ​​ടു​​ന്ന വൈ​​ദ്യു​​തി മ​​ണി​​ക്കൂ​​റു​​ക​​ൾ​​ക്കു​​ശേ​​ഷ​​മാ​​ണു തി​​രി​​കെ ല​​ഭി​​ക്കു​​ന്ന​​ത്. പ​​ഞ്ചാ​​യ​​ത്തി​​ലെ പ​​ന​​ച്ചി​​ക്കാ​​ട്, ചാ​​ന്നാ​​നി​​ക്കാ​​ട്, ചോ​​ഴി​​യ​​ക്കാ​​ട്, കു​​ഴി​​മ​​റ്റം പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ വൈ​​ദ്യു​​തി ത​​ട​​സ​​പ്പെ​​ടു​​ന്ന​​ത് നി​​ത്യ​​സം​​ഭ​​വ​​മാ​​കു​​ക​​യാ​​ണ്.
പ്ര​​തി​​രോ​​ധ കു​​ത്തി​​വ​​യ്പുക​​ൾ ദി​​വ​​സ​​വും ന​​ട​​ക്കു​​ന്ന ചാ​​ന്നാ​​നി​​ക്കാ​​ട് കു​​ടും​​ബാ​​രോ​​ഗ്യ​​കേ​​ന്ദ്രം അ​​ട​​ങ്ങു​​ന്ന പ്ര​​ദേ​​ശ​​ത്ത് നി​​ത്യ​​വും വൈ​​ദ്യു​​തി മു​​ട​​ങ്ങു​​ന്ന​​ത് പ്ര​​തി​​രോ​​ധ മ​​രു​​ന്നു​​ക​​ൾ​​ക്കു​​ള്ള സം​​ര​​ക്ഷ​​ണം താ​​റു​​മാ​​റാ​​ക്കു​മെ​​ന്ന് നാ​​ട്ടു​​കാ​​ർ പ​​റ​​യു​​ന്നു.
പ്ര​​ദേ​​ശ​​ത്തെ വൈ​​ദ്യു​​തി ത​​ക​​രാ​​ർ ശാ​​ശ്വ​​ത​​മാ​​യി പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ കെ​എ​​സ്ഇ​​ബി എ​​ടു​​ക്ക​​ണ​​മെ​​ന്ന് നാ​​ട്ടു​​കാ​​ർ ആവശ്യ പ്പെടുന്നു.