നാ​​ലു കി​​ലോ ക​​ഞ്ചാ​​വു​​മാ​​യി മൂ​​ന്നു പേ​​ർ പി​​ടി​​യി​​ൽ
Thursday, August 5, 2021 10:11 PM IST
കോ​​ട്ട​​യം: നാ​​ലു കി​​ലോ ക​​ഞ്ചാ​​വു​​മാ​​യി മൂ​​ന്നം​​ഗ സം​​ഘ​​ത്തെ​​യും ക​​ഞ്ചാ​​വ് വി​​ത​​ര​​ണം ചെ​​യ്യാ​​ൻ ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്ന സ്കൂ​​ട്ട​​റും എ​​ക്സൈ​​സ് അ​​ധി​​കൃ​​ത​​ർ പി​​ടി​​കൂ​​ടി.
ആ​​ലു​​വ അ​​രീ​​ക്ക​​ൽ എ​​ബി​​ൻ ജോ​​യ് (33), ച​​ങ്ങ​​നാ​​ശേ​​രി വാ​​ഴ​​പ്പ​​ള്ളി പാ​​റ​​ശേ​​രി ദി​​വാ​​ൻ​​ജി (34), പു​​ഴ​​വാ​​ത് പാ​​റാ​​ട്ട് താ​​ഴ്ച​​യി​​ൽ പി.​​എ. അ​​സീ​​ഫ് എ​​ന്നി​​വ​​രാ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്.
ആ​​ന്ധ്ര​​യി​​ൽ​​നി​​ന്നു കേ​​ര​​ള​​ത്തി​​ലേ​​ക്ക് ക​​ഞ്ചാ​​വ് ക​​ട​​ത്തു​​ന്ന സം​​ഘ​​ത്തി​​ലെ പ്ര​​ധാ​​നി​​യാ​​ണ് ആ​​ലു​​വ സ്വ​​ദേ​​ശി എ​​ബി​​ൻ. ച​​ങ്ങ​​നാ​​ശേ​​രി ഐ​​സി​​ഒ ജം​​ഗ്ഷ​​നി​​ലു​​ള്ള ലോ​​ഡ്ജി​​ൽ ന​​ട​​ത്തി​​യ റെ​​യ്ഡി​​ലാ​​ണ് നാ​​ല് കി​​ലോ 400ഗ്രാം ​​ക​​ഞ്ചാ​​വ് പി​​ടി​​കൂ​​ടി​​യ​​ത്.
ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ ലോ​​ഡ്ജ് കേ​​ന്ദ്രീ​​ക​​രി​​ച്ച് വ​​ൻ​​തോ​​തി​​ൽ ക​​ഞ്ചാ​​വ് ഇ​​ട​​പാ​​ട് ന​​ട​​ക്കു​​ന്ന​​താ​​യി എ​​ക്സൈ​​സ് ക​​മ്മീ​​ഷ​​ണ​​റു​​ടെ സ്പെ​​ഷ​​ൽ സ്ക്വാ​​ഡ് അം​​ഗ​​മാ​​യ അ​​സീ​​സി​​നു വി​​വ​​രം ല​​ഭി​​ച്ചു. തു​​ട​​ർ​​ന്ന് എ​​ക്സൈ​​സ് ക​​മ്മീ​​ഷ​​ണ​​റു​​ടെ സ്ക്വാ​​ഡ് അം​​ഗ​​ങ്ങ​​ൾ ഏ​​താ​​നും ദി​​വ​​സ​​ങ്ങ​​ളാ​​യി സ്ഥ​​ല​​ത്ത് നി​​രീ​​ക്ഷ​​ണം ന​​ട​​ത്തി​​വ​​രി​​ക​​യാ​​യി​​രു​​ന്നു.
സ​​ർ​​ക്കി​​ൾ ഇ​​ൻ​​സ്പെ​​ക്ട​​ർ ആ​​ർ. രാ​​ജേ​​ഷ്, എ​​ക്സൈ​​സ് ഇ​​ൻ​​സ്പെ​​ക്ട​​ർ അ​​ൽ​​ഫോ​​ൻ​​സ് ജേ​​ക്ക​​ബ്, ക​​മ്മീ​​ഷ​​ണ​​ർ സ്ക്വാ​​ഡ് പ്രി​​വ​​ന്‍റീ​​വ് ഓ​​ഫീ​​സ​​ർ ഫി​​ലി​​പ്പ് തോ​​മ​​സ്, ക​​മ്മീ​​ഷ​​ണ​​ർ സ്ക്വാ​​ഡ് അം​​ഗ​​ങ്ങ​​ളാ​​യ കെ.​​എ​​ൻ. സു​​രേ​​ഷ്കു​​മാ​​ർ, ന​​ജ്മു​​ദ്ദീ​​ൻ, എ​​ൽ. ലി​​ബി​​ൻ, ടി. ​​ജി​​യേ​​ഷ്, കെ. ​​ഷി​​ജു, പ്ര​​വ​​ന്‍റീ​​വ് ഓ​​ഫീ​​സ​​ർ​​മാ​​രാ​​യ നി​​സാം, വി.​​എ​​ൻ. പ്ര​​ദീ​​പ് കു​​മാ​​ർ, എം. ​​നൗ​​ഷാ​​ദ്, എ​​ക്സൈ​​സ് ഡ്രൈ​​വ​​ർ മ​​നീ​​ഷ് എ​​ന്നി​​വ​​ർ ചേ​​ർ​​ന്നാ​​ണു പ്ര​​തി​​യെ പി​​ടി​​കൂ​​ടി​​യ​​ത്.