കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി​ ഡ​​യ​​മ​​ണ്ട് ജൂ​​ബി​​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​​ന്നു തു​​ട​​ക്കം
Saturday, September 11, 2021 12:03 AM IST
കോ​​ട്ട​​യം: ഒ​​രു വ​​ർ​​ഷം നീ​​ണ്ടു നി​​ൽ​ക്കു​​ന്ന കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി​​യു​​ടെ ഡ​​യ​​മ​​ണ്ട് ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്കു ഇ​​ന്നു തു​​ട​​ക്കം. ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​നു കാ​​രി​​ത്താ​​സ് ഫാ​​ർ​​മ​​സി കോ​​ള​​ജ് എ​​ഡ്യു​​സി​​റ്റി കാ​​ന്പ​​സി​​ൽ ന​​ട​​ക്കു​​ന്ന ആ​​ഘോ​​ഷ​​ങ്ങ​​ൾ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ ഓ​​ണ്‍​ലൈ​​നാ​​യി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. കോ​​ട്ട​​യം ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.
മ​​ന്ത്രി​​മാ​​രാ​​യ വി.​​എ​​ൻ. വാ​​സ​​വ​​ൻ, വീ​​ണ ജോ​​ർ​​ജ്, കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത സ​​ഹാ​​യമെ​​ത്രാ​​ൻ​​മാ​​രാ​​യ മാ​​ർ ജോ​​സ​​ഫ് പ​​ണ്ടാ​​ര​​ശേ​​രി​​ൽ, ഗീ​​വ​​ർ​​ഗീ​​സ് മാ​​ർ അ​​പ്രേം, തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം​​പി, തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ, കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി ഡ​​യ​​റ​​ക്ട​​ർ റ​​വ.​​ഡോ. ബി​​നു കു​​ന്ന​​ത്ത്, അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജി​​നു കാ​​വി​​ൽ, മെ​​ഡി​​ക്ക​​ൽ ഡ​​യ​​റ​​ക്ട​​ർ ഡോ. ​​ബോ​​ബി എ​​ൻ. ഏ​​ബ്ര​​ഹാം, ഡോ. ​​ബോ​​ബ​​ൻ തോ​​മ​​സ്, ജോ​​യി​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​യി​​സ് ന​​ന്തി​​കു​​ന്നേ​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.