ന​​ഗ​​ര​​ത്തി​​ൽ ആ​​സാ​​ദി കാ ​​അ​​മൃ​​ത് മ​​ഹോ​​ത്സ​​വ് ശു​​ചീ​​ക​​ര​​ണ യ​​ജ്ഞം
Friday, September 24, 2021 11:46 PM IST
ച​​ങ്ങ​​നാ​​ശേ​​രി: സ്വാ​​ത​​ന്ത്ര്യ​​ത്തി​​ന്‍റെ 75-ാം വാ​​ർ​​ഷി​​ക ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി കേ​​ന്ദ്ര-​​സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ളു​​ടെ നി​​ർ​​ദേശാ​​നു​​സ​​ര​​ണം ച​​ങ്ങ​​നാ​​ശേ​​രി ന​​ഗ​​ര​​സ​​ഭ ആ​​സാ​​ദി കാ ​​അ​​മൃ​​ത് മ​​ഹോ​​ത്സ​​വം എ​​ന്ന ശു​​ചീ​​ക​​ര​​ണ യ​​ജ്ഞം 26 മു​​ത​​ൽ ഒ​​ക്ടോ​​ബ​​ർ ര​​ണ്ടു​​വ​​രെ സം​​ഘ​​ടി​​പ്പി​​ക്കു​​ന്നു. ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ സ​​ന്ധ്യാ മ​​നോ​​ജ്, വൈ​​സ് ചെ​​യ​​ർ​​മാ​​ൻ ബെ​​ന്നി ജോ​​സ​​ഫ്, കൗ​​ണ്‍​സി​​ൽ അം​​ഗ​​ങ്ങ​​ൾ, ശു​​ചി​​ത്വ ബ്രാ​​ൻ​​ഡ് അം​​ബാ​​സി​​ഡ​​ർ സി​​നി​​മാ- സീ​​രി​​യ​​ൽ ന​​ട​​ൻ കൃ​​ഷ്ണ​​പ്ര​​സാ​​ദ് എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കും.
26ന് ​​ന​​ഗ​​ര​​സ​​ഭാ തൊ​​ഴി​​ലാ​​ളി​​ക​​ളെ​​യും തൊ​​ഴി​​ലു​​റ​​പ്പ് തൊ​​ഴി​​ലാ​​ളി​​ക​​ളെ​​യും പ​​ങ്കെ​​ടു​​പ്പി​​ച്ചു മു​​നി​​സി​​പ്പ​​ൽ പാ​​ർ​​ക്ക്, പൂ​​വ​​ക്കാ​​ട്ട്ചി​​റ​​കു​​ളം എ​​ന്നി​​വ ശു​​ചീ​​ക​​രി​​ക്കും. 27ന് ​​ഹ​​രി​​ത ക​​ർ​​മ​​സേ​​നാം​​ഗ​​ങ്ങ​​ൾ സ്ഥാ​​പ​​ന​​ങ്ങ​​ൾ, വീ​​ടു​​ക​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​നി​​ന്നും അ​​ജൈ​​വ മാ​​ലി​​ന്യം ശേ​​ഖ​​രി​​ക്കും. സേ​​നാം​​ഗ​​ങ്ങ​​ളെ ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍, ബ്രാ​​ൻ​​ഡ് അം​​ബാ​​സി​​ഡ​​ർ, ജ​​ന​​പ്ര​തി​​നി​​ധി​​ക​​ൾ എ​​ന്നി​​വ​​ർ അ​​നു​​ഗ​​മി​​ക്കും. 28ന് ​​പൊ​​തു​​ശു​​ചി​​മു​​റി​​ക​​ളു​​ടെ ശു​​ചി​​ത്വ നി​​ല​​വാ​​ര പ​​രി​​ശോ​​ധ​​ന​​യും അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ളു​​ടെ ക്ര​​മീ​​ക​​ര​​ണ​​വും ശു​​ചി​​മു​​റി​​ക​​ളി​​ൽ പ​​രാ​​തി ബു​​ക്ക് സ്ഥാ​​പി​​ക്ക​​ലും ന​​ട​​ത്തും.