ഭി​​ന്ന​​ശേ​​ഷി വാ​​രാ​​ച​​ര​​ണം: ഭ​​ക്ഷ്യ​​വി​​പ​​ണ​​ന​​മേ​​ള ശ്ര​​ദ്ധേ​​യ​​മാ​​യി
Tuesday, November 30, 2021 10:36 PM IST
കോ​​ട്ട​​യം: വൈ​​ക​​ല്യ​​ങ്ങ​​ളെ​​യും ശാ​​രീ​​രി​​ക ന്യൂ​​ന​​ത​​ക​​ളെ​​യും മ​​റ​​ന്ന് ഭി​​ന്ന​​ശേ​​ഷി​​ക്കാ​​രാ​​യ കു​​ട്ടി​​ക​​ൾ നി​​ർ​​മി​​ച്ച ഭ​​ക്ഷ്യ​​വ​​സ്തു​​ക്ക​​ളു​​ടെ വി​​പ​​ണ​​ന​​മേ​​ള ശ്ര​​ദ്ധേ​​യ​​മാ​​യി.

സ​​മ​​ഗ്ര ശി​​ക്ഷാ കേ​​ര​​ളം കോ​​ട്ട​​യം വെ​​സ്റ്റ് ബി​​ആ​​ർ​​സി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ഭി​​ന്ന​​ശേ​​ഷി വാ​​രാ​​ച​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ക​​ള​​ക്ട​​റേ​​റ്റ് അ​​ങ്ക​​ണ​​ത്തി​​ലാ​​ണ് ഭ​​ക്ഷ്യ​​വി​​പ​​ണ​​ന മേ​​ള സം​​ഘ​​ടി​​പ്പി​​ച്ച​​ത്. കു​​ട്ടി​​ക​​ൾ മാ​​താ​​പി​​താ​​ക്ക​​ളു​​മാ​​യി ചേ​​ർ​​ന്നു​​ണ്ടാ​​ക്കി​​യ വി​​വി​​ധ​​ത​​രം പാ​​യ​​സ​​ങ്ങ​​ൾ, വി​​വി​​ധ​​യി​​നം അ​​ച്ചാ​​റു​​ക​​ൾ, സ്നാ​​ക്സു​​ക​​ൾ എ​​ന്നി​​വ​​യാ​​യി​​രു​​ന്നു മേ​​ള​​യി​​ൽ പ്ര​​ധാ​​ന​​മാ​​യു​​മു​​ണ്ടാ​​യി​​രു​​ന്ന​​ത്.

കു​​ട്ടി​​ക​​ൾ ഉ​​ണ്ടാ​​ക്കി​​യ വി​​വി​​ധ​​ത​​രം ആ​​ഭ​​ര​​ണ​​ങ്ങ​​ൾ, ക​​ര​​കൗ​​ശ​​ല ഉ​​ത്പ​​ന്ന​​ങ്ങ​​ൾ എ​​ന്നി​​വ​​യു​​മു​​ണ്ടാ​​യി​​രു​​ന്നു. വി​​ൽ​​പ​​ന​​യി​​ലൂ​​ടെ ല​​ഭി​​ക്കു​​ന്ന തു​​ക കു​​ട്ടി​​ക​​ൾ​​ക്കു ത​​ന്നെ കൈ​​മാ​​റും. ക​​ള​​ക്ട​​ർ പി. ​​കെ. ജ​​യ​​ശ്രീ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഡെ​​പ്യൂ​​ട്ടി ക​​ള​​ക്ട​​ർ ജി​​നു പു​​ന്നൂ​​സ് ആ​​ദ്യ​​വി​​ൽ​​പ​​ന ന​​ട​​ത്തി.

സ്പെ​​ഷ​​ൽ എ​​ഡ്യു​​ക്കേ​​റ്റ​​ർ ഷീ​​ബ, കോ​​ട്ട​​യം വെ​​സ്റ്റ് ബി​​ആ​​ർ​​സി ട്രെ​​യി​​ന​​ർ ര​​ഞ്ജു കെ. ​​ടി​​റ്റ​​ണ്‍, ഡി​​പി​​ഒ കെ.​​ജെ. പ്ര​​സാ​​ദ്, കെ.​​കെ. സു​​രേ​​ഷ്, ആ​​ർ. കു​​മാ​​രി എ​​ന്നി​​വ​​ർ പ​​ങ്കെ​​ട​​ത്തു.