വി​ൽ​പ​ന​ക്കാ​ര​നെ ക​ബ​ളി​പ്പി​ച്ച് ലോ​ട്ട​റി ടി​ക്ക​റ്റു​ക​ളും 1000 രൂ​പ​യും ത​ട്ടി​യെ​ടു​ത്തു
Thursday, June 23, 2022 11:57 PM IST
ക​​റു​​ക​​ച്ചാ​​ൽ: ലോ​​ട്ട​​റി വി​​ൽ​​പ​​ന​​ക്കാ​​ര​​നെ ക​​ബ​​ളി​​പ്പി​​ച്ച് 25 ലോ​​ട്ട​​റി ടി​​ക്ക​​റ്റു​​ക​​ളും 1000 രൂ​​പ​​യും ത​​ട്ടി​​യെ​​ടു​​ത്തു. നി​​ര​​ത്തി​​ൽ ന​​ട​​ന്നു ലോ​​ട്ട​​റി​​ക്ക​​ച്ച​​വ​​ടം ന​​ട​​ത്തു​​ന്ന മാ​​ന്തു​​രു​​ത്തി മാ​​പ്പി​​ള​​ക്കു​​ന്നേ​​ൽ എം.​​സി. ജോ​​സ​​ഫി (70)ന്‍റെ പ​​ണ​​വും ലോ​​ട്ട​​റി ടി​​ക്ക​​റ്റു​​ക​​ളു​​മാ​​ണ് ന​​ഷ്ട​​മാ​​യ​​ത്. ബു​​ധ​​നാ​​ഴ്ച 11.30ന് ​​നെ​​ത്ത​​ല്ലൂ​​ർ ക്ഷേ​​ത്ര​​ത്തി​​ന് സ​​മീ​​പം കോ​​ട്ട​​യം റോ​​ഡി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം.

ലോ​​ട്ട​​റി ടി​​ക്ക​​റ്റു​​ക​​ളു​​മാ​​യി തോ​​ട്ട​​യ്ക്കാ​​ട് ഭാ​​ഗ​​ത്തേ​​ക്ക് പോ​​കു​​ന്പോ​​ൾ ഹെ​​ൽ​​മ​​റ്റ് ധ​​രി​​ച്ച് ബൈ​​ക്കി​​ലെ​​ത്തി​​യ ആ​​ൾ ജോ​​സ​​ഫി​​ന് സ​​മീ​​പ​​ത്ത് ബൈ​​ക്ക് നി​​ർ​​ത്തി 25 ടി​​ക്ക​​റ്റു​​ക​​ൾ തെ​​ര​​ഞ്ഞെ​​ടു​​ത്തു. തു​​ട​​ർ​​ന്ന് 1000 രൂ​​പ വീ​​തം സ​​മ്മാ​​ന​​മ​​ടി​​ച്ച നാ​​ല് ടി​​ക്ക​​റ്റു​​ക​​ൾ ത​​ന്‍റെ കൈ​​വ​​ശ​​മു​​ണ്ടെ​​ന്നും പ​​ണം വേ​​ണ​​മെ​​ന്നും ജോ​​സ​​ഫി​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

1000 രൂ​​പ​​യേ കൈ​​യി​​ലു​​ള്ളെ​​ന്ന് ജോ​​സ​​ഫ് പ​​റ​​ഞ്ഞ​​പ്പോ​​ൾ 1000 രൂ​​പ വാ​​ങ്ങു​​ക​​യും 25 ടി​​ക്ക​​റ്റി​​ന് പ​​ക​​ര​​മാ​​യി 1000 രൂ​​പ​​യ​​ടി​​ച്ച മ​​റ്റൊ​​രു ടി​​ക്ക​​റ്റു​​കൂ​​ടി ന​​ൽ​​കി ഇ​​യാ​​ൾ ക​​റു​​ക​​ച്ചാ​​ൽ ഭാ​​ഗ​​ത്തേ​​ക്ക് പോ​​യി. വീ​​ട്ടി​​ലെ​​ത്തി ടി​​ക്ക​​റ്റ് പ​​രി​​ശോ​​ധി​​ച്ച​​പ്പോ​​ളാ​​ണ് ലോ​​ട്ട​​റി​​യു​​ടെ ന​​ന്പ​​റു​​ക​​ൾ തി​​രു​​ത്തി​​യ​​താ​​ണെ​​ന്ന് തി​​രി​​ച്ച​​റി​​ഞ്ഞ​​ത്. ത​​ട്ടി​​പ്പ് മ​​ന​​സി​​ലാ​​യ​​തോ​​ടെ ജോ​​സ​​ഫ് ക​​റു​​ക​​ച്ചാ​​ൽ പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കി.