കു​​റ്റി​​ക്കാ​​ല കോ​​ള​​നി​ വി​​ക​​സ​​ന​ത്തി​ന് ₹ 50 ല​​ക്ഷം: മോ​​ൻ​​സ് ജോ​​സ​​ഫ്
Tuesday, July 26, 2022 11:45 PM IST
ക​​ടു​​ത്തു​​രു​​ത്തി: പ​​ട്ടി​​ക​​ജാ​​തി ക്ഷേ​​മ വ​​കു​​പ്പി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ക​​ടു​​ത്തു​​രു​​ത്തി മ​​ണ്ഡ​​ല​​ത്തി​​ലെ മാ​​ന്നാ​​ർ കു​​റ്റി​​ക്കാ​​ല കോ​​ള​​നി​​യു​​ടെ അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ വി​​ക​​സ​​ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് 50 ല​​ക്ഷം രൂ​​പ അ​​നു​​വ​​ദി​​ച്ച​​താ​​യി മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ, പ​​ട്ടി​​ക​​ജാ​​തി കു​​ടും​​ബ​​ങ്ങ​​ൾ കൂ​​ടു​​ത​​ലാ​​യി അ​​ധി​​വ​​സി​​ക്കു​​ന്ന പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ സാ​​മൂ​​ഹി​​ക പു​​രോ​​ഗ​​തി ല​​ക്ഷ്യം വ​​ച്ചു​​കൊ​​ണ്ട് ആ​​വി​​ഷ്ക​​രി​​ച്ചി​​ട്ടു​​ള്ള അം​​ബേ​​ദ്ക​​ർ ഗ്രാ​​മം വി​​ക​​സ​​ന പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി​​ട്ടാ​​ണ് കു​​റ്റി​​ക്കാ​​ല കോ​​ള​​നി​​യി​​ൽ ന​​വീ​​ക​​ര​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​പ്പാ​​ക്കു​​ന്ന​​ത്. പ​​ട്ടി​​ക​​ജാ​​തി ക്ഷേ​​മ വ​​കു​​പ്പ് മ​​ന്ത്രി കെ.​​രാ​​ധാ​​കൃ​​ഷ്ണ​​ന് കു​​റ്റി​​ക്കാ​​ല കോ​​ള​​നി​​യു​​ടെ വി​​ക​​സ​​നം ആ​​വ​​ശ്യ​​പ്പെ​​ട്ട് മോ​​ൻ​​സ് ജോ​​സ​​ഫ് ന​​ൽ​​കി​​യ നി​​വേ​​ദ​​ന​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് സ​​ർ​​ക്കാ​​ർ 50 ല​​ക്ഷം രൂ​​പ അ​​നു​​വ​​ദി​​ച്ച​​ത്.
വീ​​ടു​​ക​​ളു​​ടെ പു​​ന​​രു​​ദ്ധാ​​ര​​ണം, റോ​​ഡ് ന​​വീ​​ക​​ര​​ണം, കു​​ടി​​വെ​​ള്ള ല​​ഭ്യ​​ത ഉ​​റ​​പ്പാ​​ക്ക​​ൽ, സ​​ന്പൂ​​ർ​​ണ വൈ​​ദ്യു​​തീ​​ക​​ര​​ണം, സാം​​സ്കാ​​രി​​ക കേ​​ന്ദ്ര​​ത്തി​​ന്‍റെ വി​​ക​​സ​​നം തു​​ട​​ങ്ങി​​യ വി​​വി​​ധ അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളാ​​ണ് പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി ന​​ട​​പ്പാ​​ക്കു​​ന്ന​​തെ​​ന്ന് പ​​ഞ്ചാ​​യ​​ത്തം​​ഗം സ്റ്റീ​​ഫ​​ൻ പാ​​റാ​​വേ​​ലി അ​​റി​​യി​​ച്ചു.