ചെ​ങ്ങ​ളം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ ക​ല്ലി​ട്ട തി​രു​നാ​ളും ന​വ​നാ​ൾ സ​മാ​പ​ന​വും
Monday, October 3, 2022 10:32 PM IST
ചെ​ങ്ങ​ളം: സെ​ന്‍റ് ആ​ന്‍റ​ണീ​സ് തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ 110ാമ​ത് ക​ല്ലി​ട്ട തി​രു​നാ​ളാ​ഘോ​ഷ​വും നൊ​വേ​ന​യും ന​വ​നാ​ൾ സ​മാ​പ​ന​വും ഇ​ന്ന് ന​ട​ക്കും. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ ഇ​ന്ന് രാ​വി​ലെ 5.30നും 6.30​നും 11നും ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. വി​കാ​രി മോ​ൺ. ജോ​ർ​ജ് ആ​ലു​ങ്ക​ൽ, സ​ഹ​വി​കാ​രി ഫാ. ​ജോ​സ​ഫ് ക​ട​വി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന - ഫാ. ​മാ​ത്യു പു​തു​മ​ന. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, സ്നേ​ഹ വി​രു​ന്ന്.

ദൈ​വ​ക​രു​ണ​യു​ടെ സ​ന്ദേ​ശ​യാ​ത്ര

പാ​ലാ: ദൈ​വ​ക​രു​ണ​യു​ടെ ഛായാ​ചി​ത്ര​വും ദൈ​വ​ക​രു​ണ​യു​ടെ അ​പ്പോ​സ്ത​ല​യാ​യ വി​ശു​ദ്ധ ഫൗ​സ്റ്റി​ന​യു​ടെ തി​രു​ശേ​ഷി​പ്പും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ദൈ​വ​ക​രു​ണ​യു​ടെ സ​ന്ദേ​ശ​യാ​ത്ര​യ്ക്ക് നാ​ളെ തു​ട​ക്ക​മാ​കും. വി​ശു​ദ്ധ ഫൗ​സ്റ്റീ​ന​യു​ടെ തി​രു​നാ​ൾ ദി​ന​മാ​യ നാ​ളെ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത് മ​റി​യം മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ ദേ​വാ​ല​യ​ത്തി​ൽ രാ​വി​ലെ 7.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടും തു​ട​ർ​ന്ന് തി​രു​നാ​ൾ സ​ന്ദേ​ശ​ത്തോ​ടും കൂ​ടി സ​ന്ദേ​ശ​യാ​ത്ര ആ​രം​ഭി​ക്കും. കേ​ര​ള​ത്തി​ലെ പ​തി​നാ​ല് ജി​ല്ല​ക​ൾ പി​ന്നി​ട്ട ശേ​ഷം എ​ട്ടി​ന് കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​യി​ൽ ദൈ​വ​ക​രു​ണ​യു​ടെ സ​ന്ദേ​ശ​യാ​ത്ര സ​മാ​പി​ക്കും. ദൈ​വ​ക​രു​ണ​യി​ൽ ശ​ര​ണ​പ്പെ​ട്ട് കേ​ര​ള​സ​ഭ​യ്ക്കാ​യി പ്രാ​ർ​ഥി​ക്കാ​മെ​ന്ന സ​ന്ദേ​ശ​വു​മാ​യാ​ണ് യാ​ത്ര സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.