എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ല്‍
Wednesday, October 5, 2022 10:24 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ പൊ​ന്‍​കു​ന്നം എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​റും സം​ഘ​വും പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ചി​റ്റ​ടി​യി​ൽ നി​ന്ന് കൊ​ട്ട​പ്പ​ടി​ക്ക​ൽ അ​ഖി​ൽ എം.​കെ. (24)യെ ​വി​ൽ​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച 2.900 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ്‌​ചെ​യ്തു.
പൊ​ന്‍​കു​ന്നം എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ എ​സ്. നി​ജു​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ടോ​ജോ ടി. ​ഞ​ള്ളി​യി​ല്‍, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വി​കാ​സ് എ​സ്, അ​ഫ്സ​ല്‍ ക​രീം, എ​ക്സൈ​സ് ഡ്രൈ​വ​ര്‍ എം.​കെ മു​ര​ളീ​ധ​ര​ന്‍ എ​ന്നി​വ​ര്‍ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.
ക​ഴി​ഞ്ഞ ദി​വ​സം പൊ​ൻ​കു​ന്നം എ​ക്സൈ​സ് സം​ഘം മൂ​ന്നു യു​വാ​ക്ക​ളെ 2.5 ഗ്രാം ​എം​ഡി​എം​എ​യും 2.5 ഗ്രാം ​ഉ​ണ​ക്കക്ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു.