3000 കോ​ടി​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം ന​ട​പ്പാ​ക്കി: മ​ന്ത്രി വി. ​ശി​വ​ന്‍ കു​ട്ടി
Sunday, November 27, 2022 10:39 PM IST
പാ​ലാ: ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ആ​രം​ഭി​ച്ച പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ലൂ​ടെ​യും അ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി ആ​രം​ഭി​ച്ച വി​ദ്യാ​കി​ര​ണം പ​ദ്ധ​തി​യി​ലൂ​ടെ​യും മൂ​വാ​യി​ര​ത്തി​ല​ധി​കം കോ​ടി രൂ​പ​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ങ്ങ​ളാ​ണ് ന​ട​ത്തി​യ​തെ​ന്ന് വി​ദ്യാ​ഭ്യാ​സ - മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി. ഇ​ട​നാ​ട് സ​ര്‍​ക്കാ​ര്‍ എ​ല്‍​പി സ്‌​കൂ​ളി​ന്‍റെ പു​തി​യ മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി യു​വ സാ​ഹി​ത്യ പു​ര​സ്‌​ക്കാ​ര ജേ​താ​വും സ്‌​കൂ​ളി​ലെ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​യു​മാ​യി​രു​ന്ന അ​ന​ഘ
ജെ. ​കോ​ല​ത്തി​നെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജോ​സ് കെ ​മാ​ണി എം​പി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ളാ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റാ​ണി ജോ​സ്, ക​രൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ഞ്ജു ബി​ജു, വൈ​സ് പ്ര​സി​ഡ​ന്‍റ് സീ​ന ജോ​ണ്‍, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ ബെ​ന്നി മു​ണ്ട​ത്താ​നം, ആ​നി​യ​മ്മ ജോ​സ്, അ​ഖി​ല അ​നി​ല്‍​കു​മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷീ​ല ബാ​ബു കു​ര്യ​ത്ത്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം അ​ന​സ്യ രാ​മ​ന്‍, ഡ​യ​റ്റ് പ്രി​ന്‍​സി​പ്പ​ൽ ആ​ര്‍. പ്ര​സാ​ദ്, രാ​മ​പു​രം എ​ഇ​ഒ കെ.​കെ. ജോ​സ​ഫ്, കേ​ര​ള ബാ​ങ്ക് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡം​ഗം ഫി​ലി​പ്പ് കു​ഴി​കു​ളം, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ ലാ​ലി​ച്ച​ന്‍ ജോ​ര്‍​ജ്, നാ​രാ​യ​ണ​ന്‍ ന​മ്പൂ​തി​രി, എം.​പി സ​ജി, പി.​എ​ന്‍. സോ​മ​ശേ​ഖ​ര​ന്‍ നാ​യ​ര്‍, സ​ജി മ​ഞ്ഞ​ക്ക​ട​മ്പി​ല്‍, സ്‌​കൂ​ള്‍ പ്ര​ധാ​ന​ധ്യാ​പി​ക എം.​കെ. അ​ജി​ത മോ​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
സ​ര്‍​ക്കാ​രി​ന്‍റെ പ്ലാ​ന്‍ ഫ​ണ്ടി​ല്‍​നി​ന്ന് അ​നു​വ​ദി​ച്ച 1.14 കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് 5468 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ​മു​ള്ള ഇ​രു​നി​ല കെ​ട്ടി​ടം പ​ണി​ത​ത്. ആ​റ് ക്ലാ​സ് മു​റി​ക​ള്‍, ഒ​രു ഓ​ഫീ​സ് മു​റി, സ്റ്റാ​ഫ് റൂം ​എ​ന്നി​ങ്ങ​നെ എ​ട്ട് മു​റി​ക​ളാ​ണ് പു​തി​യ കെ​ട്ടി​ട​ത്തി​ലു​ള്ള​ത്.