സി​എ​സ്ഐ ക​ണ്‍​വന്‍​ഷ​ന്‍
Tuesday, January 31, 2023 10:12 PM IST
മേ​ലു​കാ​വ്: സി​എ​സ്ഐ ഈ​സ്റ്റ് കേ​ര​ള മ​ഹാ​യി​ട​വ​ക റൂ​ബി ജൂ​ബി​ലി ക​ണ്‍​വ​ന്‍​ഷ​ന്‍ അ​ഞ്ചി​നു വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ 12നു ​രാ​വി​ലെ പ​ത്തു വ​രെ എം​ഡി സി​എം​എ​സ് ഹൈ​സ്‌​കൂ​ള്‍ മൈ​താ​ന​ത്ത് (ബേ​ക്ക​ര്‍ ഡെ​യ്ല്‍ - ചാ​ല​മ​റ്റം) ന​ട​ത്തും. അ​ഞ്ചി​നു വൈ​കു​ന്നേ​രം ആ​റി​ന് ബി​ഷ​പ് റ​വ. വി.​എ​സ്. ഫ്രാ​ന്‍​സി​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ല്‍ നോ​ര്‍​ത്ത് ക​ര്‍​ണാ​ട​ക മ​ഹാ​യി​ട​വ​ക ബി​ഷ​പ് റ​വ.​ഡോ. മാ​ര്‍​ട്ടി​ന്‍ സി. ​ബോ​ര്‍​ഗാ​യി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും.
ബി​ഷ​പ് റ​വ.​ഡോ. കെ.​ജെ. സാ​മു​വ​ല്‍, ബി​ഷ​പ് റ​വ.​ഡോ. കെ.​ജി. ഡാ​നി​യേ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. 11ന് ​രാ​വി​ലെ ഒ​ന്‍​പ​തി​ന് സു​വി​ശേ​ഷ മ​ഹാ​റാ​ലി മേ​ലു​കാ​വു​മ​റ്റ​ത്തു​നി​ന്നു ക​ണ്‍​വ​ന്‍​ഷ​ന്‍ പ​ന്ത​ലി​ലേ​ക്ക് ന​ട​ത്ത​പ്പെ​ടും. 12ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന​യോ​ഗ​ത്തി​ല്‍ സ​ഖ​റി​യ മാ​ര്‍ സേ​വേ​റി​യോ​സ് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. റ​വ.​ഡോ. എം.​പി. ജോ​സ​ഫ്, റ​വ.​ഡോ. ഡി.​ജെ. അ​ജി​ത് കു​മാ​ര്‍, റ​വ. സാ​ജ​ന്‍ പി. ​മാ​ത്യു, റ​വ. സ​ജീ​വ് തോ​മ​സ്, പ്ര​ഫ. പ്രീ​നാ മാ​ത്യു, സാം ​കെ. ഉ​തു​പ്പ്, ഡോ. ​ബി​ജു എം. ​ജോ​ര്‍​ജ് എ​ന്നി​വ​ര്‍ ആ​റു മു​ത​ല്‍ 12 വ​രെ വി​വി​ധ യോ​ഗ​ങ്ങ​ളി​ല്‍ പ്ര​സം​ഗി​ക്കും.