"ചാ​​സ് ഗ്രാ​​മബ​​സാ​​ര്‍' ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു
Saturday, May 27, 2023 12:28 AM IST
ച​​ങ്ങ​​നാ​​ശേ​​രി: കേ​​ര​​ള സ​​ര്‍ക്കാ​​രി​​ന്‍റെ ര​​ണ്ടാം വാ​​ര്‍ഷി​​കാ​​ഘോ​​ഷ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യു​​ള്ള 100 ദി​​ന ക​​ര്‍മ പ​​രി​​പാ​​ടി​​യി​​ല്‍ ഉ​​ള്‍പ്പെ​​ടു​​ത്തി കാ​​ര്‍ഷി​​ക വി​​ക​​സ​​ന ക​​ര്‍ഷ​​ക ക്ഷേ​​മ വ​​കു​​പ്പ് ചാ​​സി​​ന് അ​​നു​​വ​​ദി​​ച്ച കാ​​ര്‍ഷി​​കോ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ പ്രീ​​മി​​യം ഔ​​ട്ട്‌​​ലെ​​റ്റ് "ചാ​​സ് ഗ്രാ​​മ​​ബ​​സാ​​ര്‍' റെ​​യി​​ല്‍വേ ബൈ​​പാ​​സ് ജം​​ഗ്ഷ​​ന​​ടു​​ത്ത് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
ആ​​ര്‍ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം ആ​​ശീ​​ര്‍വാ​​ദം നി​​ര്‍വ​​ഹി​​ച്ചു. ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. കോ​​ട്ട​​യം പ്രി​​ന്‍സി​​പ്പ​​ല്‍ അ​​ഗ്രി​​ക്ക​​ള്‍ച്ച​​ര്‍ ഓ​​ഫീ​​സ​​ര്‍ ഗീ​​ത വ​​ര്‍ഗീ​​സ് ച​​ങ്ങ​​നാ​​ശേ​​രി മു​​നി​​സി​​പ്പ​​ല്‍ വൈ​​സ് ചെ​​യ​​ര്‍മാ​​ന്‍ ബെ​​ന്നി പു​​തു​​പ്പ​​റ​​മ്പി​​ലി​​ന് ന​​ല്‍കി ആ​​ദ്യ വി​​ല്പ​​ന നി​​ര്‍വ​​ഹി​​ച്ചു.
ചാ​​സ് പ്ര​​സി​​ഡ​​ന്‍റും വി​​കാ​​രി ജ​​ന​​റാ​​ളു​​മാ​​യ മോ​​ണ്‍. ജോ​​സ​​ഫ് വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ല്‍, ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​തോ​​മ​​സ് കു​​ള​​ത്തു​​ങ്ക​​ല്‍, കൃ​​ഷി അ​​സി.​​ഡ​​യ​​റ​​ക്‌​​ട​​ര്‍ അ​​നീ​​ന സൂ​​സ​​ന്‍ സ്‌​​ക​​റി​​യ, കൃ​​ഷി ഓ​​ഫീ​​സ​​ര്‍ ബി​​ജു പി., ​​ചാ​​സ് അ​​സി. ഡ​​യ​​റ​​ക്ട​​ര്‍മാ​​രാ​​യ ഫാ. ​​ജോ​​ര്‍ജ് പ​​ന​​ക്കേ​​ഴം, ഫാ. ​​ജോ​​ര്‍ജ് തൈ​​ച്ചേ​​രി​​ല്‍, പ്രോ​​ഗ്രാം ഓ​​ഫീ​​സ​​ര്‍ ജോ​​ബി മാ​​ത്യു, ബേ​​ബി ജോ​​സ​​ഫ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.
ക​​ര്‍ഷ​​ക​​രി​​ല്‍നി​​ന്നും സാ​​ശ്ര​​യ​​സം​​ഘ​​ങ്ങ​​ളി​​ല്‍ നി​​ന്നും നേ​​രി​​ട്ട് സ​​മാ​​ഹ​​രി​​ക്കു​​ന്ന വി​​ഷ​​ര​​ഹി​​ത കാ​​ര്‍ഷി​​കോ​​ത്പ​​ന്ന​​ങ്ങ​​ളും മ​​റ്റ് നി​​ത്യോ​​പ​​യോ​​ഗ സാ​​ധ​​ന​​ങ്ങ​​ളും ഇ​​ട​​നി​​ല​​ക്കാ​​രെ ഒ​​ഴി​​വാ​​ക്കി മി​​ത​​മാ​​യ വി​​ല​​യ്ക്ക് ചാ​​സ് മാ​​ര്‍ക്ക​​റ്റി​​ല്‍ ല​​ഭ്യ​​മാ​​ക്കും.